ബിജെപി അധ്യക്ഷ സ്ഥാനം :മനോരമയും മാതൃഭുമിയും ശോഭയും കെ.സുരേന്ദ്രനും കഥകളുണ്ടാക്കുന്നു

തിരുവനന്തപുരം:ബിജെപിയിലും പെയിഡ് ന്യുസ് വിവാദം ഉയരുമോ ?ബി.ജെ.പി.കേരളത്തിന്റെ അധ്യക്ഷപദം സജീവ് ചര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതായി ആരോപണം.വസ്തുതക്ക് നിരക്കാത്ത വാര്‍ത്തകള്‍ക്ക് പിന്നില്‍ സ്വകാര്യ ലാഭം ലക്ഷ്യം വെക്കുന്ന ബിജെപിയിലെ തന്നെ രണ്ടു നേതാക്കള്‍ ആണ് എന്നാണ് ആരോപണംഉയരുന്നത്. ബി.ജെ.പി. സംസ്ഥാന സംഘടനാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പുതിയ അധ്യക്ഷനെ സംബന്ധിച്ച്‌ പാര്‍ട്ടിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും പ്രസിഡന്റ് ആകാനും ചില മാധ്യമങ്ങളെ കൂട്ടു പിടിച്ച് ച വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് രണ്ടു നേതാക്കള്‍ . കഴിഞ്ഞ കുറച്ചു ദിവസമായി മനോരമയും മാതൃഭുമിയും മല്‍സരിച്ച് അടിസ്ഥാന രഹിതമായ തരത്തില്‍ വാര്‍ത്തകള്‍ പടച്ചു വിടുന്നു.പിന്നില്‍ ബിജെപിയിലെ തന്നെ ചില പ്രസിഡന്റ് മോഹികളുടെ പട്ടികയില്‍ ഉള്ള ശോഭാ സുരേന്ദ്രനും കെ.സുരേന്ദ്രനും ആണ് എന്നതാണ് ആരോപണം .ശോഭാ സുരേന്ദ്രനു മുന്‍തൂക്കം എന്ന വിധത്തിലാണ് മനോരമ വാര്‍ത്ത .എന്നാല്‍ മാതൃഭുമി പറയുന്നത് സജീവമായി നാലുപേരുടെ പേരുകള്‍ ഉണ്ടെന്നാണ് .എന്നാല്‍ ഇവര്‍ ആരും തന്നെ നേതൃത്വത്തിന്റെ പരിഗണനയില്‍ എത്തിയിട്ടില്ലാ എന്നതും യാഥാര്‍ത്യം ആണ് .പെയിഡ് ന്യുസുകള്‍ പോലെ വാര്‍ത്തകള്‍ ചില മുഖ്യധാരാ പത്രങ്ങളില്‍ വന്നിരിക്കുന്നത് ബിജെപിയിലെ ചിലരുടെ നിഗൂഡമായ നീക്കത്തിന്റെ ഭാഗമാണെന്നും പറയപ്പെടുന്നു.

അതിനിടെ മനോരമയിലെ വാര്‍ത്തക്കു പിന്നില്‍ ബിജെപി സംസ്ഥാന നേതാവായ വനിത ശോഭാ സുരേന്ദ്രന്‍ ആണെന്നും മാതൃഭുമിയിലെ വാര്‍ത്ത കെ.സുരേന്ദ്രന്റെ ബുദ്ധിയില്‍ ഉദയം ചെയ്തതാണെന്നും ചിലര്‍ ആരോപിക്കുന്നു.വാര്‍ത്തക്കു പിന്നില്‍ ഒരിടത്തും തന്റെ പേരു പരാമര്‍ശിക്കാതെ തന്നെ വാര്‍ത്ത സൃഷ്ടിക്കാന്‍ കെ സുരേന്ദ്രന്‍ ശ്രമിച്ചിരിക്കയാണ്. മാതൃഭുമിയിലെ വാര്‍ത്തയിലൂടെ വിവരിക്കുന്ന ആളുകളെ അപ്രസ്ക്തരാക്കിക്കൊണ്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നു വരുക എന്ന തന്ത്രവും കെ സുരേന്ദ്രന്‍ നടത്തിയെന്നും ആണ് നിരീക്ഷണം .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മനോരമയില്‍ ശോഭാ സുരേന്ദ്രന്‍ മാത്രമാണ് അടുത്ത പ്രസിഡണ്ട് ആകാന്‍ യോഗ്യത്യുള്ള ഒരേ വ്യക്തി എന്ന വിധത്തില്‍ വാര്‍ത്ത സൃഷ്ടിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.തന്റെ പേരുകള്‍ ഒരുിടത്തും പരാമര്‍ശിക്കപ്പെടരുതെന്ന നിര്‍ദ്ദേശം മാധ്യമ സുഹൃത്തുക്കള്‍ക്കു നല്‍കിയിരിക്കുന്ന തന്ത്രപരമായ നീക്കമാണ് കെ.സുരേന്ദ്രന്‍ എടുത്തിരിക്കുന്നത് .നാലു പേരുകള്‍ ഉയ്യര്‍ത്തുകയും അവരുടെ നെഗറ്റീവ് ചിത്രം വിവരിക്കുകയും ചെയ്യുക വിജയത്തിളെക്ക് എത്തിക്കുകയും അഞ്ചാമത് ഒരാളായ ശ്രീശന്റെ പേരു വലിച്ചിഴക്കുകയും ഒടുവില്‍ ശ്രീശന്റെ സൗമ്യ ഭാവം നേതൃത്വത്തിന് അനുകൂലമല്ല എന്നും വിവരിക്കുകയും ഒരിടത്തും പരാമര്‍ശിക്കപ്പെടാത്ത കെ.സുരേന്ദ്രനു അനുകൂലമാക്കുക എന്ന തന്ത്രവും വാര്‍ത്തയിലൂടെ സൃഷ്ടിച്ചെടുത്തിരിക്കയാണ്. എന്നാല്‍ ശോഭ സുരേന്ദ്രന്‍ പരമാവതി തനിക്ക് അനുകൂലമായ വാര്‍ത്തകള്‍ ഉണ്ടാകട്ടെ എന്ന ചിന്താഗതിയിലുമാണ്.

നിലവിലെ പ്രസിഡന്റ് വി.മുരളീധരന്‍ ഒഴിയുമെന്ന കാര്യം ഉറപ്പായ സാഹചര്യത്തില്‍, പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തിയുള്ളയാളെ കണ്ടെത്തുക എന്നതാണ് ദേശീയ നേതൃത്വത്തിന്റെ മുന്നിലുള്ള വലിയ വെല്ലുവിളിയെന്നും മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ്, ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് എന്നിവരെയാണ് സംസ്ഥാന അധ്യക്ഷപദത്തിലേക്ക് കേന്ദ്രനേതൃത്വം പരിഗണിക്കുന്നത് എന്നുമാണ് മാതൃഭുമി വാര്‍ത്ത . മാത്രു ഭുമിയില്‍ വിവരൈക്കുന്ന വാര്-ത്തയില്‍ നാനു പേരുകള്‍ ഉയര്‍ത്തിക്കൊണ്ടു വരുകയും അവരെല്ലാം യോഗ്യരല്ലാ എന്ന വിധത്തില്‍ വിശ്ധീകരണം നടത്തുകയും ചിത്രത്തിലും ചര്‍ച്ചയിലും ഇല്ലാത്ത് ശ്രീശന്‍ എന്ന ആളെ പരമര്‍ശിക്കുകയും ചെയ്തിരിക്കുന്നതിനു പിന്നില്‍ കെ.സുരേന്ദ്രന്റെ കുടില രഷ്ട്രീയ ബുദ്ധി ഉണ്ട് എന്നതാണ് ആരോപണം മുന്നയിക്കുന്നവര്‍ നിരത്തുന്നത്.

ശോഭ സുരേന്ദ്രന്‍ മനോരമയിലെ ഒരു ലേഖകനേയും കെ. സുരേന്ദ്രന്‍ മാതൃഭൂമിയിലെ ഒരു ലേഖകനേയും സ്വാധീനിച്ചാണ്‌ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്‌ എന്നാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള ആരോപണം. ഇതിനെ സംബന്ധിച്ച് ചില നേതാക്കള്‍ ബി ജെ പി കേന്ദ്ര നേതൃത്വത്തിന് പരാതിയും കൊടുത്തതായി അറിയുന്നു. മനോരമയിലെ വാര്‍ത്തകള്‍ പ്രകാരം ശോഭ സുരേന്ദ്രന്‍ ബി ജെ പി അധ്യക്ഷ സ്ഥാനം ഏതാണ്ടു ഉറപ്പിച്ച മട്ടിലാണ്‌. മാതൃഭൂമിയിലേ വാര്‍ത്താ നാലു പേരെകുറിച്ചു പറയുമ്പോഴും അവരുടെ കുറവുകള്‍ എടുത്തു കാട്ടുന്നതിനാണ്‌ മുന്‍തൂക്കം കൊടുത്തത്‌. അതില്‍ തന്നെ യാതൊരു സാധ്യതയും ഇല്ലാത്ത കെ. പി. ശ്രീശന്റെ പേരിനു മുന്‍തൂക്കം കൊടുക്കുകയും നല്ലവനായി വാഴ്ത്തുകയും ചെയ്യുന്നു.sobha surendran k surendran dih
ഇവിടെ വെടക്കാക്കി തതനിക്കാക്കുക എന്ന തന്ത്രമാണ്‌ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്‌ എന്നും വാര്‍ത്തയെ ആധാരമാക്കി വിമര്‍ശകര്‍ ആരോപിക്കുന്നു. സുരേന്ദ്രന്‍ ഒരുതതരത്തിലും തന്റെ പേരു മാധ്യമങ്ങളില്‍ വരാത്ത വിധം ആസൂത്രണം ചെയ്യുമ്പോള്‍ ശോഭ സുരേന്ദ്രന്‍ തനിക്ക്‌ പരമാവധി പ്രശദ്ധി കിട്ടട്ടെ എന്ന വിധത്തിലാണ് വാര്‍ത്തകള്‍ കൊടുക്കുന്നത്‌.
തന്റെ പേരു ഒരു തരത്തിലും പത്രങ്ങളില്‍ വരരുതെന്നും അതു തന്റെ സാധ്യതകളെ ഇല്ലാതാക്കുമെന്നും സുരേന്ദ്രന്‍ മധ്യമാ പ്രവര്‍ത്തകരോട്‌ പറഞ്ഞതായാണ്‌ വിവരം. ഇതു കൂടാതെ മുരളി പക്ഷ നേതാക്കള്‍ അധ്യക്ഷ പഥത്തെ സംബന്ധിച്ച് പത്ര വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതായി വാര്‍ത്തകളില്‍ പേരു വന്ന നേതാക്കള്‍ക്കെതിരെ പരാതിയും കൊടുത്തിട്ടുണ്ട്‌. ഏതായാലും ബി ജെ പിയിലെ ഗ്രൂപ്പ് പോരാത്തതിനു കേരളത്തിലെ രണ്ടു പ്രമുഖ മാധ്യമങ്ങള്‍ ഇല്ലാത്ത വാര്‍ത്തകള്‍ പടച്ചുവിട്ടു നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയാണ്‌.

ഇന്ത്യാ വിഷന്‍ എല്‍.ഡി.എഫ്നു വേണ്ടി പെയ്ഡ് വാര്‍ത്തകള്‍ ചെയ്തു എന്നും 2006ലും 2011ലും തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായാണു പ്രവര്‍ത്തിച്ചതെന്ന് മുന്‍ ചാനല്‍ മേധാവി എം.പി ബഷീറിന്റെ വെളിപ്പെടുത്തല്‍ അടുത്ത കാലത്ത് രാഷ്ട്രീയ -മാധ്യമ രംഗത്ത് വന്‍ ചര്-ച്ച ആയിരുന്നു. എം .പി ബഷീറിന്റെ വെളിപ്പെടുത്തല്‍ ഡയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു .കേരളത്തിലെ ബിജെപി അദ്ധ്യക്ഷ സ്ഥാനത്തിനു വേണ്ടി പെയ്​ഡ് ന്യുസുകള്‍ എന്ന ആരോപണവും ഉയരുവാന്‍ സാധ്യതയുണ്ടെന്നാണ് പത്ര മുത്തശിയായ മനോരമയിലും മാതൃഭുമിയിലും വന്നിരിക്കുന്ന  വാര്‍ത്തയിലൂടെ തെളിയുന്നത്.

Top