ന്യൂഡല്‍ഹി:ബിജെപി ഇരട്ടത്താപ്പ് നയം പുറത്തായി . പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബി.ജെ.പി നേതാക്കളെ ഡയറക്ടര്‍മാരായി നിയമിച്ചുള്ള ഉത്തരവ് എന്‍.ഡി.എ കാബിനറ്റ് അപ്പോയിന്‍റ്മെന്‍റ് കമ്മിറ്റി അംഗീകരിച്ചു.യു.പി.എയുടെ കാലത്ത് പൊതുമേഖലാസ്ഥാനത്ത് പാര്‍ട്ടിക്കാരെ നിയമിച്ചതിനെ ബി.ജെ.പി നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെപി അവരുടെ സ്വന്തക്കാരെ വെച്ചത്.പത്തുപേരെയാണ് വിവിധ സ്ഥാപനങ്ങളില്‍ നിയമിച്ചിരിക്കുന്നത് .
സ്വതന്ത്ര ഡയറക്ടര്‍ എന്ന പേരിലാണ് നിയമനം. എന്‍ജിനീര്‍സ് ഇന്ത്യ ലിമിറ്റഡ് (ഇ.ഐ.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്.പി.സി.എല്‍), ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ഭെല്‍), നാഷനല്‍ അലൂമിനിയം കമ്പനി ലിമിറ്റഡ് (നാല്‍കൊ) കോട്ടണ്‍ കോര്‍പറേഷന്‍ ലിമിറ്റഡ് തുടങ്ങി പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലെ തലപ്പത്തേക്കാണ് പാര്‍ട്ടിയുടെ വേണ്ടപ്പെട്ടവരെ നിയമിച്ചത്.
ബി.ജെ.പി ഡല്‍ഹി ഘടകം വൈസ് പ്രസിഡന്‍റ് ഷാസിയ ഇല്‍മിയയാണ് എന്‍ജിനീര്‍സ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടര്‍. ഗുജറാത്ത് ഐ.ടി സെല്‍ കണ്‍വീനര്‍ രാജിക കച്ചേറിയയെ കോട്ടണ്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്‍െറയും ഗുജറാത്തിലെ പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖമായ ആസിഫ ഖാനെ എച്ച്.പി.സി.എല്ലിന്‍െറ ഡയറക്ടര്‍മാരുമായാണ് നിയമിച്ചത്.
നാല്‍കോയുടെ തലപ്പത്ത് ബിഹാറിലെ പാര്‍ട്ടി നേതാവ് കിരണ്‍ ഘായ് സിന്‍ഹയാണ്. ഒഡിഷയില്‍നിന്നുള്ള സുരമാ പാധേയാണ് ഭെല്ലിന്‍െറ ഡയറക്ടര്‍ സ്ഥാനത്ത്. ആന്ധ്രയിലെ മഹിള മോര്‍ച്ച നേതാവ് സര്‍നലാ മാലതീ റാണി , കര്‍ണാടക സെക്രട്ടറി ഭാരതി മക്തൂം അടക്കം പത്തുപേരെയാണ് വിവിധ സ്ഥാപനങ്ങളില്‍ നിയമിച്ചിരിക്കുന്നത്.