സി.ഒ.ടി.നസീറിനെ ബി ജെ പി നേതാക്കൾ സന്ദർശിച്ചു! സി.ബി.ഐ അന്വേഷണമെന്ന നസീറിന്റെ ആവശ്യത്തിന് എല്ലാ സഹായവും ചെയ്യും-ബി.ജെ.പി.

സി.ബി.ഐ അന്വേഷണമെന്ന നസീറിന്റെ ആവശ്യത്തിന് എല്ലാ സഹായവും ചെയ്യും-ബി.ജെ.പി
തലശ്ശേരി: കേരളത്തിലെ അറിയപ്പെടുന്ന സി.പി.എം നേതാവും ജനപ്രതിനിധിയും കൂടിയായ ഒരാള്‍ ഉള്‍പ്പെട്ട സി.ഒ.ടി നസീര്‍ വധശ്രമ കേസ് പോലീ്‌സ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പറഞ്ഞു. സി.പി.എം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് തലശ്ശേരിയിലെ വീട്ടില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സത്യപ്രകാശ്.
നസീര്‍ വധശ്രമ കേസിന്റെ ഗുഢാലോചനയില്‍ എം.എല്‍.എക്ക് പങ്കുള്ളതിനാല്‍ കേസ് സി.ബി.ഐ അന്വേഷണിക്കണമെന്നാണ് നസീര്‍ ആവശ്യപ്പെടുന്നത്. ഇതിന് വേണ്ട നിയമപരമായ സഹായവും രാഷട്രീയ സഹായവും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നതായി സത്യപ്രകാശ് ഉറപ്പ് നല്‍കി. വടകരയില്‍ പി.സതീദേവി ദയനീയ തോല്‍വി ഏറ്റു വാങ്ങിയപ്പോഴാണ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത.് അത് പോലെ ഇപ്പോള്‍ പി.ജയാരജന്‍ ദയനീയമായി വടകരയില്‍ തോറ്റപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൂടിയായ സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ചു. കേസ് വഴി തിരിച്ച് വിടാന്‍ പോലീസ് ആദ്യം കുറേ ശ്രമം നടത്തി. എന്നാല്‍ ചില മാധ്യമങ്ങളുടെ ഇടപെടലും ശക്തമായ പ്രക്ഷോഭം ഉയര്‍ന്ന് വരുമെന്ന് ഭയന്ന് കേസ് 40 ശതമാനം സത്യമായി അന്വേഷിച്ചു. എന്നാല്‍ ഗുഢാലോചനക്കാരെ കേസില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് ശ്രമം നടത്തുന്നില്ല. അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്തിയതു കൊണ്ടും സാമൂഹ്യ രംഗത്തെ ശക്തമായ ഇടപെടല്‍ മൂലവുമാണ് നസീറിന് നേരെ അക്രമം നടക്കാന്‍ കാരണമായത.് നസീറിനെ കൊല്ലുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. ഭരണ കക്ഷിയിലെ പ്രബല നേതാവിനെതിരെയാണ് നസീര്‍ പരാതി പറഞ്ഞിരിക്കുന്നത.് അതിനാല്‍ ഇത് പോലീസ് അന്വേഷിച്ചാല്‍ ശരിയാകില്ല. കള്ളനെ കൊണ്ട് കളവ് കേസ് അന്വേഷിക്കുന്ന അവസ്ഥയായിരിക്കും. അതിനാല്‍ പുറത്ത് നിന്നുള്ള ഏജന്‍സിയെ കൊണ്ട് കേസ് അന്വേഷണം നടത്തണമെന്നും ഇതിന് സര്‍വ്വ പിന്‍തുണയും കേന്ദ്ര ഭരണ കക്ഷിയെന്ന നിലയില്‍ ബി.ജെ.പി നസീറിന് നല്‍കുമെന്നും സത്യപ്രകാശ് പറഞ്ഞു.
ബി.ജെ.പി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ്, തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എം.പി സുേമഷ് എന്നിവരും സത്യപ്രകാശിനൊപ്പം നസീറിനെ സന്ദര്‍ശിച്ചു

Top