ഗുഢാലോചനക്കാരെ പുറത്ത് കൊണ്ട് വരാന്‍ സി.ബി.ഐ അന്വേഷണം ആവശ്യമെങ്കില്‍ അതിനു വേണ്ടിയും പോരാടും-സി.ഒ.ടി നസീര്‍

സജീവന്‍ വടക്കുമ്പാട്
തലശ്ശേരി: തന്നെ വധിക്കാന്‍ ഗുഢാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ സി.ബി.ഐ അന്വേഷണം വേണമെങ്കില്‍ ആ വഴിക്കും നീങ്ങുമെന്ന് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഇപ്പോള്‍ തലശ്ശേരി കായ്യത്തെ വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന സി.ഒ.ടി നസീര്‍ പറഞ്ഞു. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ പിടികൂടി പോലീസ് അന്വേഷണം നിര്‍ത്തുകയാണെങ്കില്‍ വെറുതെ ഇരിക്കില്ലെന്നും ഗുഢാലോനക്ക് നേതൃത്വം നല്‍കിയ യുവ ജനപ്രതിനിധിയെ കൂടി നിയമത്തിന ്മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ വാങ്ങി നല്‍കാന്‍ സി.ബി.ഐ അന്വേഷണം തന്നെ ആവശ്യപ്പെടുമെന്നും നസീര്‍ ഹെറാള്‍ഡ് ന്യൂസിനോട് പറഞ്ഞു.

തന്നെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സി.പി.എം തലശ്ശേരി ടൗണ്‍ , തലശ്ശരി നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയംഗങ്ങളായ ചിലരാണെന്നും തന്നെ അക്രമിച്ച പ്രതികള്‍ സംഭവത്തിന് കുറച്ച് ദിവസം മുമ്പ് ആരോപണ വിധേയനായ യുവ ജനപ്രതിനിധിക്കൊപ്പം വിവിധ സ്ഥലങ്ങളില്‍ കണ്ടിരുന്നതായും നസീര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. നസീറിനെ അക്രമിച്ച സംഭവത്തില്‍ നേരിട്ട പങ്കെടുത്ത കതിരൂര്‍ പൊന്ന്യം വെസ്‌ററിലെ ചേരി പുതിയ വീട്ടില്‍ കെ.അശ്വന്ത്(20) അക്രമികള്‍ക്ക് സഹായം നല്‍കിയ കൊളശ്ശേരി കളരിമുക്കിലെ കുന്നിനേരി മീത്തല്‍ വീട്ടില്‍ വി.കെ സോജിത്ത്(25) എന്നിവെര പോലീസ് കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസിലെ ഗുഢാലോചനയിുള്‍പ്പടെ ഉന്നത നേതാക്കളെ പ്രതി ചേര്‍ക്കാതെ പോലീസ് കേസ് തേയ്ച്ച് മായ്ച്ചാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനിടെയാണ് തന്നെ വധിക്കാന്‍ ശ്രമിച്ച കേസില്‍ തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറിന് പങ്കുണ്ടെന്ന് നസീര്‍ തലശ്ശേരി സി.ഐക്ക് മൊഴി നല്‍കിയിത.് ഷംസീറിനെതിരെ നസീര്‍ നല്‍കിയ മൊഴി ഹെറാള്‍ഡ് ന്യൂസാണ് ആദ്യം പുറത്ത് വിട്ടത.് ഇതോടെ ഈ വാര്‍ത്ത ദൃശ്യ മാധ്യമങ്ങളുള്‍പ്പെടെ പിന്‍തുടരുകയും പോലീസിന് മുന്നില്‍ കേസ് അന്വേഷണം ചോദ്യ ചിഹ്നമാവുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന സി.ഒ.ടി നസീര്‍

തനിക്ക് നേരെ അക്രമം വരാനുള്ള കാരണം ജനപ്രതിനിധി തന്നെയാണെന്ന് നസീര്‍ പറഞ്ഞു. അക്രമം നടന്ന് ഉടന്‍ തന്നെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ നിന്ന് തിരുവന്തപുരത്തേക്ക് ഒരു ഫോണ്‍ ാേകള്‍ പോകുകയും തന്നെ അക്രമിച്ചത് ആര്‍.എസ്.എസ് ആണെന്ന് പറയുകയും ചെയ്തതായും നസീര്‍ പറഞ്ഞു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്ര്‌സ് നേതാവ് രാജീവന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും വ്യാജ വാര്‍ത്ത ചിലര്‍ പ്രചരിപ്പിച്ചു. ഇത് ആരാണ് ചെയ്തതെന്ന് കണ്ടുപിടിച്ചാല്‍ തനിക്കെതിരെ നടന്ന അക്രമ കേസിെല പ്രതികളെ കണ്ടെത്താന്‍ സാധിക്കുമെന്നും നസീര്‍ പറഞ്ഞു. അക്രമ രാഷട്രീയം എന്നാല്‍ അഭിപ്രായ സ്വാത്ന്ത്രത്തിനെതിരെയുള്ള കടന്ന് കയറ്റമാകരുത്. ഇത് ഇതോടെ ഇവിടെ നില്‍ക്കണമെന്നും അതിനാലാണ് താന്‍ ഗുഢാലോചനക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധിയുടെ പേര് പോലീസിന് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പേര് പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നില്ലെന്നും നസീര്‍ പറഞ്ഞു.

 

അഭിപ്രായ സ്വാതന്ത്രവും സഞ്ചാര സ്വാതന്ത്രവും ഇവിടെ എല്ലാവര്‍ക്കും വേണം . പോലീസ് ഇതുവരെ നന്നായി കേസ് കൈകാര്യം ചെയ്തതായും എന്നാല്‍ ഇനി ഗുഢാലോചക്കാരെ പിടിച്ചാലേ പോലീസ് നിഷ്പക്ഷമെന്ന് പറയാന്‍ സാധിക്കുകയുള്ളൂ. എന്നെ അക്രമിക്കാനുള്ള വ്യക്തമായ കാരണം പോലീസിനോട് പറഞ്ഞിട്ടുണ്ട്. പ്രാദേശിക നേതാക്കളുടെ അറിവോടെ ജനപ്രതിനിധിയാണ് തന്നെ അക്രമിക്കാന്‍ നേതൃത്വം നല്‍കിയെതന്നാണ് നസീര്‍ വിശ്വസിക്കുന്നത.് കേസ് വഴി തിരിച്ച് വിടാന്‍ കുറേ ശ്രമം നടന്നിരുന്നു. താന്‍ പോലീസിന് നല്‍കിയ മൊഴ്ിയില്‍ പറയുന്ന ജനപ്രതിനിധി തന്നെ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുന്നേ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അഴിമെതിക്കെതിരെയുള്‍പ്പെടെയുള്ള തന്റെ നിലപാടാണ് ഈ യുവ ജനപ്രതിനിധിക്ക് സഹിക്കാതെ പോകുന്നതെന്നും നസീര്‍ പറഞ്ഞു.അന്വേഷത്തില്‍ പുരോഗതിയില്ലെങ്കില്‍ താന്‍ മറ്റ് നിയമ നടപടി തേടുമെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.

മെയ് 18ന് രാത്രി 7.30 മണിയോടെയാണ് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റസിഡന്‍സിക്ക് താഴെ വെച്ച് നസീറിനെ പള്‍സര്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത.് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വെള്ളിയാഴ്ചയാണ് നസീര്‍ വീട്ടിലെത്തിയത.് സംഭവത്തില്‍ സി.പി.എം നേതൃത്വത്തിന് പങ്കില്ലെന്ന് തുടക്കം മുതല്‍ തലശ്ശേരി ഏരിയാ കമ്മറ്റിയും സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു. കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന തുറന്ന സമീപനമാണ് തലശ്ശേരി ഏരിയാ കമ്മറ്റി കൈക്കൊണ്ടിട്ടുള്ളത്. എത്ര ഉന്നതനായാലും പോലീസിന് അന്വേഷണം നടത്തി പ്രതികളെ പിടിക്കാനുള്ള സ്വാതന്ത്രമാണ് പാര്‍ട്ടി നല്‍കിയിട്ടുള്ളത.് ഏരിയാ കമ്മറ്റി പോലും അറിയാതെ ജനപ്രതിനിധിയുടെ സ്വന്തം താല്‍പര്യം നടപ്പാക്കാന്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങളുടെ സഹായം തേടിയെന്നാണ് പോലീസ് ഇപ്പോള്‍ കരുതുന്നത.് ഇതിന് ക്രമിനിലുകളെ കൂട്ടുപിടിക്കുകയായിരുന്നു. സംഭവം ഒരിക്കലും പുറത്ത് വരില്ലെന്നും ആരും പിടിക്കപെടില്ലെന്നും ക്വട്ടേഷന്‍ നല്‍കുമ്പോള്‍ ഉറപ്പ് നല്‍കിയിരുന്നു. അതിനാല്‍ തന്നെ നസീറിനെ അക്രമിച്ച പ്രതികള്‍ സംഭവ ശേഷവും നാട്ടില്‍ തന്നെ വിലസി നടക്കുകയായിരുന്നു. എന്നാല്‍ അക്രമത്തിന് സഹായം നല്‍കിയവരില്‍ അന്വേഷണം വന്നതോടെ പ്രതികള്‍ നാട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു.ഗുഢാലോചയില്‍ അഞ്ചിലേറെ പേരുണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത.് ഇതിലുള്ളവരെല്ലാം മുങ്ങിയിരിക്കുകയാണ്.

Top