ഇന്ത്യയില്‍ ഹിന്ദുത്വം നിലനിര്‍ത്താന്‍ ഹിന്ദു ദമ്പതികള്‍ക്ക് കുറഞ്ഞത് അഞ്ച് കുട്ടികളെങ്കിലും വേണമെന്ന് ഉത്തര്‍പ്രദേശിലെ രോഹനിയാ മണ്‍ലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി എംഎല്‍എ സുരേന്ദ്രസിംഗ്. ഹിന്ദുക്കള്‍ ന്യൂനപക്ഷമായി തീരാന്‍ കാരണം തീവ്രവാദികളല്ലെന്നും ഹിന്ദുക്കള്‍ തന്നെയാണെന്നും സുരേന്ദ്ര സിംഗ് ആരോപിച്ചു. ന്യൂനപക്ഷമാകാതിക്കാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും സുരേന്ദ്രസിങ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎയോടാണ് സുരേന്ദ്രസിങിന്റെ പ്രതികരണം. ദൈവത്തിന്റെ വരദാനമാണ് കുട്ടികള്‍. ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരികയും മറ്റു മതസ്ഥരുടെ എണ്ണം കൂടുകയും ചെയ്യുന്നു.
എല്ലാ ഹിന്ദു ദമ്പതിമാര്‍ക്കും അഞ്ച് കുട്ടികളെങ്കിലും വേണമെന്നാണ് എല്ലാ ആത്മീയ നേതാക്കളുടേയും ആഗ്രഹം. അതിലൂടെയാണ് ഹിന്ദുത്വം നിലനിര്‍ത്താനും ജനസംഖ്യ വര്‍ധിപ്പിക്കാനും സാധിക്കുന്നതെന്ന് സുരേന്ദ്രസിങ് പറഞ്ഞു. വര്‍ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍ അവസാനിപ്പിക്കാന്‍ ഭഗവാന്‍ ശ്രീരാമന് പോലും കഴിയില്ലെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് സുരേന്ദ്ര സിംഗിന്റെ പുതിയ പരാമര്‍ശം. ഉന്നാവോ ബലാത്സംഗ കേസില്‍ സിതാപൂര്‍ ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെ പിന്തുണച്ചതും ഏറെ വിവാദങ്ങള്‍ക്കിടം നല്‍കിയിരുന്നു. പീഡനങ്ങള്‍ക്ക് കാരണം സ്മാര്‍ട്ട് ഫോണുകളാണെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു.