ജയിക്കാവുന്ന പത്തു മണ്ഡലങ്ങളിൽ തോറ്റു; കാലുവാരൽ ബിജെപിക്കുള്ളിലും; മുൻ നേതാക്കൾക്കെതിരെ കൂട്ട നടപടി ഉറപ്പ്

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വന്നതിനെ തുടർന്നു സംസ്ഥാന ബിജെപി നേതൃത്വത്തിൽ വൻ പൊട്ടിത്തെറി. തിരുവനന്തപുരം, ചെങ്ങന്നൂർ, വട്ടിയൂർക്കാവ്, മഞ്ചേശ്വരം, കാട്ടാക്കട, കഴക്കൂട്ടം, ആറന്മുള, ഏറ്റുമാനൂർ, കുട്ടനാട്, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ വ്യാപകമായ രീതിയിൽ മുൻ സംസ്ഥാന നേതാക്കൾ എതിർ പ്രചാരണം നട്തതിയതായാണ് സൂചന. ഇത്തരത്തിൽ ചില മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞതും ബിജെപി കേന്ദ്ര നേതൃത്വം ആശങ്കയോടെയാണ് നോക്കികാണുന്നത്.
സംസ്ഥാനത്തെ 140 ൽ പകുതിയിലധികം മണ്ഡലങ്ങളിലും കെട്ടിവച്ച കാശു പോലും ബിജെപിക്കു നഷ്ടമായിട്ടുണ്ട്. ചരിത്ര നേട്ടം സ്വന്തമാക്കി എന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെടുമ്പോഴ്ും 74 മണ്ഡലങ്ങളിൽ എൻഡിഎയ്ക്കു കെട്ടി വച്ച കാശ് നഷ്ടമായത് കേരളത്തിലെ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പു കേടുമൂലമാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സംസ്ഥാന അധ്യക്ഷൻമാർ മത്സര രംഗത്തു നിന്നു മാറി നിന്നു തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ബിജെപിക്കു ഇത്തരത്തിൽ പ്രചാരണം ഏകോപിപ്പിക്കുന്നതിനും എല്ലാ് മണ്ഡലങ്ങളിലും ചെന്ന് വിലയിരുത്തൽ നടത്താനുമായി ഒറു നേതാവില്ലാതെ പോയെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
പ്രചാരണം ഏകോപിപ്പിക്കാൻ ശ്രമമില്ലാതെ വന്നതോടെ വിജയിക്കാവുന്ന പത്തു സീറ്റിലെങ്കിലും വോട്ട് ശതമാനം വല്ലാതെ കുറയുകയും ചെയ്തു. ഇതോടൊപ്പം ബിജെപി നേട്ടമുണ്ടാക്കാൻ വെള്ളാപ്പള്ളി നടേശന്റെ പാർട്ടിയുമായി കൈ കോർത്തത് അംഗീകരിക്കാത്ത ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ബിഡിജെഎസ് മത്സരിച്ച ചില സ്ഥലങ്ങളിൽ വോട്ട് മറിക്കുകയും ചെയ്തു. ഇതെല്ലാം ബിജെപിയുടെയും എൻഡിഎയുടെയും നേട്ടത്തിന്റെ പകിട്ടു കുറച്ചതായും കേന്ദ്രം വിലയിരുത്തുന്നു.
ഇതിനിടെ തന്നെ ബോധപൂർവ്വം തോൽപ്പിച്ചതാണെന്നും തന്റെ തോൽവിക്ക് പിന്നിൽ ജില്ലാ, സംസ്ഥാന നേതാക്കൾക്ക് പങ്കുണ്ടെന്നും പാലക്കാട് ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
മലമ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ വ്യവസായി രാധാകൃഷ്ണനുമായി ഒത്തുകളിച്ച് തന്നെ പരാജയപ്പെടുത്തുകയായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട്ടേ ബി.ജെ.പി വോട്ടർമാരെ കൃഷ്ണകുമാർ മലമ്പുഴയിലേക്ക്് കൂട്ടിക്കൊണ്ടുപോയെന്നും താൻ സ്ഥാനാർത്ഥിയായപ്പോൾ മുതൽ ജില്ലയിലെ ബി.ജെ.പി ഘടകത്തിൽ പ്രശ്‌നങ്ങളാണെന്നും ശോഭാ സുരേന്ദ്രൻ ആരോപിക്കുന്നു. കൃഷ്ണകുമാറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് അമിത് ഷായ്ക്ക് പരാതി നൽകിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top