തിരുവഞ്ചൂരും കെ.എം മാണിയും തോൽക്കും: മുഖ്യമന്ത്രി കഷ്ടിച്ചു കടന്നു കൂടും: കോട്ടയത്തും ഇടതു തേരോട്ടമെന്നു സർവേഫലം

സ്വന്തം ലേഖകൻ

കോട്ടയം: യുഡിഎഫിന്റെ കോട്ടയെന്നറിയപ്പെടുന്ന കോട്ടയം ജില്ലയിൽ ഇക്കുറി ഭരണപക്ഷത്തിനു അടിതെറ്റുമെന്നു സൂചനകൾ. കഴിഞ്ഞ തവണത്തെ രണ്ടു സീറ്റ് ഇടതു മുന്നണി നാലോ അഞ്ചോ ആയി ഉയർത്തുമ്പോൾ, യുഡിഎഫ് മന്ത്രിസഭയിലെ രണ്ടു മന്ത്രിമാർ പരാജയപ്പെടും. മുഖ്യമന്ത്രിയടക്കം മ്ന്ത്രിസഭയിലെ പ്രമുഖരുടെയെല്ലാം ജില്ലയായ കോട്ടയത്ത് കെ.എം മാണിയും, തിരുവഞ്ചൂരും പരാജയപ്പെടുമ്പോൾ, മുഖ്യമന്ത്രി കഷ്ടിച്ചു ജയിക്കുമെന്നാണ് ശബ്ദ പ്രചാരണം അവസാനിക്കുന്ന ദിവസം നടത്തിയ കണക്കെടുപ്പുകൾ വ്യക്തമാക്കുന്നത്.
ഇത്തവണ 4അഞ്ചു മുതൽ 6 സീറ്റുവരെ ഇടത് നേടുമെന്ന സ്ഥിതിയിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ മന്ത്രി സഭയിലെ പ്രമുഖരും ഇവിടെ നിന്നുള്ളവരാണന്നുള്ളതാണ് എപ്പോഴും വലതിനൊപ്പം നിന്നിരുന്ന കോട്ടയം ഇടത്തോട്ട് ചായുന്നതിന് ഇടയാക്കിയത്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി,പാലാ,കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, ചങ്ങനാശേരി, കോട്ടയം മണ്ഡലങ്ങളിൽ യു.ഡി.എഫാണ് വിജയിച്ചത്. വൈക്കം,ഏറ്റുമാനൂർ മണ്ഡലങ്ങളിൽ ഇടതു മുന്നണിയും. ഇത്തവണ കോട്ടയം,ചങ്ങനാശേരി, വൈക്കം, ഏറ്റുമാനൂർ, പാല ,കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ഇടതുമുന്നണി വിജയിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ബിജെപി സഖ്യം കരുനീക്കങ്ങളിൽ കരുതലോടെയാണ് നീങ്ങുന്നത്. കടുത്തുരുത്തി, പുതുപ്പള്ളി, മണ്ഡലങ്ങളാണ് ഇത്തവണ യുഡിഎഫ് ഷുവർ സീറ്റുകളായി കണക്കാക്കിയിട്ടുളളത്. 2014 പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോട്ടയത്തെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് നേടിയ വ്യക്തമായ ഭൂരിപക്ഷമാണ് ഐക്യമുന്നണിക്കുളള ഏക പ്രതീക്ഷാതുരുത്ത്.അതാണ് യു.ഡി.എഫിന്റെ പ്രതീക്ഷയെന്ന് ഉമ്മൻ ചാണ്ടി തന്നെ പരസ്യമായി പറയുകയും ചെയ്തതാണ്.യു.ഡി.എഫിന്റെ അമരക്കാൻ ഉമ്മൻ ചാണ്ടി പതിനൊന്നാം തവണ ജനവിധി തേടുന്ന പുതുപ്പളളിയും കേരള കോൺഗ്രസ് ചെയർമാൻ കെ.എം.മാണി പതിമൂന്നാം തവണ മത്സരിക്കുന്ന പാലാ മണ്ഡലവും ഇതിനകം തന്നെ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. കോട്ടയത്തെ മണ്ഡലങ്ങളുടെ പരമ്പരാഗത യുഡിഎഫ് ചായ് വ് അവകാശവാദത്തിന് ബലം നൽകുന്നുണ്ടെങ്കിലും ഇക്കുറി ബിഡിജെഎസ് ബിജെപി കക്ഷികൾ മണ്ഡലങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന് വ്യക്തം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാർ വിവാദത്തിന്റെ നിഴലിലും പുതുപ്പളളിയിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കൂടുമെന്ന് യു.ഡി.എഫ്. പ്രവർത്തകർക്ക് പറയുന്നു.ഉമ്മൻ ചാണ്ടി നടത്തിയ വികസനപ്രവവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് യു.ഡി.എഫിന്റെ പ്രചരണം.എന്നാൽ യു.ഡി.എഫ്.സർക്കാരിന്റെ ഭരണത്തലവൻ എന്ന നിലയിൽ സർക്കാരിനെതിരായ അഴിമതികൾ തങ്ങൾക്ക് അപ്രതീക്ഷിത നേട്ടം ഉണ്ടാക്കുമെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്.എസ്.എഫ്.ഐ.സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി.തോമസാണ് ഉമ്മൻ ചാണ്ടിക്കെതിരേ മത്സരിക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് കുറയുന്ന ഭൂരിപക്ഷം അദേഹത്തിന്റെ പരാജയമായി കണക്കാണമെന്നാണ് ഇടതു പക്ഷം പറയുന്നത്. യുവജനത പ്രതീക്ഷേധം പ്രകടിപ്പിക്കുമെന്ന വിശ്വാസത്തിലാണ് ഇടതും എൻ.ഡി.എയും. കഴിഞ്ഞ ദിവസം എൻ.ഡി.എ സ്ഥാനാർത്ഥി ജോർജ് കുര്യനെ പര്യടത്തിനിടെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതും ഏറെ വ്ിവാദമായിരുന്നു.നേരത്തെ തന്നെ പ്രചരണം ആരംഭിച്ച എൻ.ഡി.എ.സ്ഥാനാർഥി ജോർജ് കുര്യനും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
പാലാ മണ്ഡലം നിലവിൽ വന്നപ്പോൾ മുതൽ എം.എൽ.എ. ആയ കെ.എം മാണി തന്നെയാണ് യു.ഡി.എഫിനായി വീണ്ടും ജനവിധി തേടുന്നത്.പാലായിലെ വികസനപ്രവർത്തനങ്ങൾ മാത്രമാണ് യു.ഡി.എഫ് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്.ബാർ കോഴ ആരോപണമൊന്നും പാലായിൽ ഒരു വിഷയമേ അല്ലൊന്നാണ് യു.ഡി.എഫിന്റെ് അവകാശവാദംഎന്നാൽ കഴിഞ്ഞ തവണയും പേരാളിയായ മാണി സി.കാപ്പനെ വീണ്ടും രംഗത്തിറക്കിയ എൽ.ഡി.എഫ്. പ്രതീക്ഷ ഒട്ടും മറച്ചുവെയ്ക്കുന്നില്ല.യു.ഡി.എഫ് സർക്കാരിനെതിരേ ഉയർന്ന അഴിമതി ആരോപണങ്ങൾ ഇത്തവണ തുണയ്ക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ്.അടുത്തയിടെ ബി ജെ.പി.ക്ക് ജില്ലയിൽ ഉണ്ടായ മുന്നേറ്റം നിലനിർത്താൻ ബി.ജെ.പി.ജില്ലാ പ്രസിഡന്റ എൻ് ഹരിയാണ് എൻ.ഡി.എ.സ്ഥാനാർഥിയായി മത്സരിക്കുന്നത്. അതേസമയം പതിവുപോലെ കോൺഗ്രസ് വോട്ടുകളിൽ വിളളൽ ഉണ്ടാകുമെന്നു തന്നെയാണ് കേരള കോൺഗ്രസ് കണക്കുകൂട്ടുന്നത്. പാലായിലെ കോൺഗ്രസിലെ ഒരു വിഭാഗം കെഎം മാണിക്കെതിരെ പരസ്യമായി തന്നെ രംഗത്ത് നിലനിൽക്കുകയാണ്. പാലായിലെ യു.ഡി.എഫിന്റെ സ്ഥിതി ശുഭകരമല്ലന്നാണാണ് കോൺഗ്രസ് നൽകിയിരിക്കുന്ന റിപ്പോർട്ട്.
കോട്ടയത്ത് അവസാന റൗണ്ടിലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മേൽക്കൈ നേടിയതയാണ് രാഷ്ട്രീഷ വിശകലൂരുടെ വിലയിരുത്തൽ. ക്രിസ്ത്യൻ സമൂഹം റെജിയെ സഹായിക്കാൻ തീരുമാനിച്ചതാണ് മുൻ തൂക്കത്തിന് കാരണമായി പറയുന്നത്. ക്രിസ്ത്യൻ സമൂഹത്തിന് പല തരത്തിൽ മന്ത്രിയായിരുന്നപ്പോൾ പ്രവർത്തിച്ചുവെന്നതാണ് എതിരാക്കാൻ കാരണമായത്..റെജി സഖറിയ ആണ് ഇടതു സ്ഥാനാർഥി.ഇത്തവണ കോട്ടയത്ത് അട്ടിമറി ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ തന്നെയാണ് തിരുവഞ്ചൂരിന്റെ പ്രചരണായുധം.ഇതിലൂടെ ഇത്തവണ ഭൂരിപക്ഷം കൂടുമെന്ന ഉറച്ച വിശ്വസമാണ് യു.ഡി.എഫിനുളളത്ബി.ജെ.പി.സ്ഥാനാർഥിയായി മത്സരിക്കുന്ന അഡ്വ എം.എസ്.കരുണാകരന്റെ പ്രചാരണവും അവസാന റൗണ്ടിലാണ്.
കാഞ്ഞിരപ്പളളിയിൽ യു.ഡി.എഫും കേരള കോൺഗ്രസും തികഞ്ഞ പ്രതീക്ഷയിലാണ് അട്ടിമറി ഒന്നും തന്നെ സംഭവിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സിറ്റിങ്ങ് എം.എൽ.എ.കൂടിയായ പ്രഫ. എൻ. ജയരാജ് പ്രചാരണം സജീവമാക്കിയിരിക്കുന്നത്.ഇടതു സ്ഥാനാർഥിയായി മത്സരിക്കുന്ന സി.പി.ഐയിലെ അഡ്വ.വി.ബി.ബിനുവിനും തികഞ്ഞ ആത്മവിശ്വാസമാണ് ഉളളത്.എൻ.ഡി.എ. സ്ഥാനാർഥി വി.എൻ. മനോജ് ആകട്ടെ പ്രചാരണത്തിന് ബി.ജെ.പി.ദേശീയ അധ്യക്ഷൻ അമിത് ഷായെ വരെ മണ്ഡലത്തിൽ എത്തിച്ചതിന്റെ ആത്മവിശ്വസത്തിലാണ്.ഇത്തവണ കാഞ്ഞിരപ്പളളിയിൽ കരുത്ത് തെളിയിക്കുമെന്നാണ് ബി.ജെ.പി.യുടെ അവകാശവാദം. ബിജെപി ശക്തമായാൽ വോട്ടു ചോർച്ച ബാധിക്കുക ജയരാജിനെയായിരിക്കും. കാരണം നായർ ക്രൈസ്തവ വോട്ടുകളാണ് ജയരാജിന് എന്നും തുണയായിട്ടുളളത്
കടുത്തുരുത്തിയിൽ കേരള കോൺഗ്രസ് സ്ഥാനാർഥി സിറ്റിങ്ങ് എം.എൽ.എ.കൂടിയായ മോൻസ് ജോസഫ് നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു.ഈ മേൽക്കൈ പ്രധാന എതിർ സ്ഥാനാർഥി എൽ.ഡി.എഫിലെ സ്‌കറിയ തോമസിനേക്കാൾ ഇപ്പോഴും മോൻസ് തുടരുന്നുമുണ്ട്.എന്നാൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ അടക്കമുളള നേതാക്കളെ മണ്ഡലത്തിലെത്തിച്ചതോടെ പ്രചാരണത്തിൽ മുന്നേറ്റം നടത്താൻ കഴിഞ്ഞുവെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം.എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിക്കുന്ന അഡ്വ. സ്റ്റീഫൻ ചാഴികാടനും ശക്തി തെളിയിക്കാനുളള മത്സരമാണ് കാഴ്ച വെയ്ക്കുന്നത്. എന്നാൽ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന പ്രതീക്ഷയാണ് പൊതുവേ ഉളളത്.
ബി.ജെ.പി.ബി.ഡി.ജെ.എസ്. ബന്ധത്തിന്റെ പേരിലാണ് ഏറ്റുമാനൂർ ഇത്തവണ ശ്രദ്ധാകേന്ദ്രമായി മാറിയിയിക്കുന്നത്.ഇടതു സ്ഥാനാർഥിയായി മത്‌സരിക്കുന്ന സിറ്റിങ്ങ് എം.എൽ.എ. സരേഷ് കുറുപ്പിനും മുൻ എം.എൽ.എ. യു.ഡി.എഫിലെ ചാഴികാടനും പിന്നാലെ എൻ.ഡി.എ. സ്ഥാനാർഥിയായി കോട്ടയം എസ്.എൻ.ഡി.പി.യൂണിയൻ സെക്രട്ടറി എ.ജി.തങ്കപ്പനും രംഗത്ത് എത്തിയതോടെ ഏറ്റുമനൂരിലെ മത്സരം ത്രികോണമായി.എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി എന്ന നിലയിൽ ബി.ഡി.ജെ.എസ്.ശക്തമായ പ്രചരണമാണ് മണ്ഡലത്തിൽ നടത്തുന്നത്.പുതിയ സഖ്യം പിടിക്കുന്ന വോട്ടായിരിക്കും ഏറ്റുമാനൂരിലെ ജനപ്രതിനിധിയെ നിശ്ചയി്ക്കുക എന്നു വ്യക്തം.അതിനാൽ തന്നെ ഇത്തവണ അത്ഭുതം സംഭവിക്കുമെന്നാണ് ബി.ജെ.പി.ബി.ഡി.ജെ.എസിന്റെ അവകാശവാദം.യു.ഡി.എഫിന് റിബലായി ജോസ് മോൻ മുണ്ടയ്ക്കലും മത്സരരംഗത്തുണ്ട്.എൽ.ഡി.എഫിനാണ് മുൻ തൂക്കം.
വൈക്കം ഏറെ തവണയും ഇടതുചേരിയോടാണ് ആഭിമുഖ്യം പുലർത്തിയിട്ടുളളത്.സി.പി.ഐ.യിലെ സി.കെ.ആശയാണ് ഇടതുസ്ഥാനാർഥി.യു.ഡി.എഫ്.സ്ഥാനർഥിയായി അഡ്വ. എ.സനീഷ് കുമാർ മത്‌സരിക്കുന്നു.എൻ.കെ.നീലകണ്ഠനാണ് ബി.ഡി.ജെ.എസ്. സ്ഥാനാർഥി. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് കൂടിയാണ് നീലകണ്ഠൻ.അട്ടിമറിയൊന്നും സംഭവിക്കില്ലെന്ന് എൽ.ഡി.എഫ്.പറയുമ്പോൾ അടിയൊഴുക്കുകൾ വിധി നിർണയിക്കുമെന്നാണ് യു.ഡി.എഫിന്റെയും എൻ.ഡി.എ.യുടെയും അവകാശവാദം.

ചങ്ങനാശേരിയിൽ കടുത്ത പോരാട്ടമാണ്.സിറ്റിങ്ങ് എം.എൽ.എ. ആയ സി.എഫ്. തോമസിനെ നേരിടുന്നത് യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലെത്തിയ ജനാധിപത്യ കേരള കോൺഗ്രസിലെ ഡോ.കെ.സി.ജോസഫാണ്.ഏറ്റുമാനൂർ രാധാകൃഷ്ണനാണ് ബി.ജെ.പി. സ്ഥാനാർഥി.തുടക്കത്തിൽ യു.ഡി.എഫിൽ അസ്വാരസ്യങ്ങൾ ഉയർന്നിരുന്നുവെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. സിഎഫ് തോമസിനെ കാൽനൂറ്റാണ്ടിലധികമായി വിജയിപ്പിക്കുന്ന മണ്ഡലത്തിൽ ഇത്തവണ കടുത്ത മത്സരമാണ്.
സംസ്ഥാനമാകെ ശ്രദ്ധിക്കുന്ന മത്സരമാണ് പൂഞ്ഞാറിൽ. മുൻ ചീഫ് വിപ്പ് പിസി ജോർജിന്റെ സ്ഥാനാർഥിത്വമാണ് പൂഞ്ഞാറിനെ ശ്രദ്ധേയമാക്കുന്നത്.ഇവിടെ ചുതുഷ്‌കോണമത്സരമാണ്.കേരള കോൺഗ്രസിലെ ജോർജ്കുട്ടി അഗസ്തിയാണ് യു.ഡി.എഫ്. സ്ഥാനാർഥി.സ്ഥാനാർഥി നിർണയവും സീറ്റ് നിർണയവും യു.ഡി.എഫിന് തുടക്കത്തിൽ തലവേദന സൃഷ്ടിച്ചിരുന്നുവെങ്കിലും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വസമാണ് യു.ഡി.എഫിനുളളത്.പുതുതായി രൂപം കൊണ്ട ജനാധിപത്യകേരള കോൺഗ്രസിലെ പി.സി.ജോസഫാണ് ഇടതു സ്ഥാനാർഥി..എം.ആർ. ഉല്ലാസാണ് ഇവിടെ ബി.ഡി.ജെ.എസ്. സ്ഥാനാർഥി.നാലു സ്ഥാനാർഥികളും ശക്തമായ മത്സരമാണ് ഇവിടെ നടത്തുന്നത്.ഇതോടെ പൂഞ്ഞാറിലെ വിജയം പ്രവചനാതീതമായി മാറിക്കഴിഞ്ഞു. എങ്കിലും അവസാനഘട്ടത്തിൽ ജോർജുകുട്ടി ആഗസ്തിയും പിസി ജോർജും തമ്മിലാണ് മത്സരമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു.ഇവിടെ അപ്രതീക്ഷ അട്ടിമറി നടക്കാൻ സാധ്യത കല്പ്പിക്കുന്നു. പല സർവ്വേകളിലും പറയുന്ന സ്വതന്ത്രൻ പി.സി ജോർജ് ആകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Top