യു.പി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും …ബിജെപി ഭരണം പിടിക്കും

ന്യൂഡല്‍ഹി :നിര്‍ണ്ണായകമായ യു.പി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നില പരിതാതകരം ആയിരിക്കുമെന്ന് സര്‍വേ . അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് .ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 170 മുതല്‍ 183 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് പോള്‍ അഭിപ്രായ സര്‍വേ പുറത്തു വന്നു. മായാവതിയുടെ ബി.എസ്.പി 115 മുതല്‍ 124 സീറ്റുകള്‍ വരെ നേടുമെന്നും ഭരണത്തിലിരിക്കുന്ന സമാജ്‌വാദി പാര്‍ട്ടി 94 മുതല്‍ 103 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പറയുന്നു.

ഭരണവിരുദ്ധ തരംഗത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിക്ക് അടിതെറ്റും.മായവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി രണ്ടാംസ്ഥാനത്തെത്തുമെങ്കിലും ഭരണം പിടിക്കാന്‍ അതു മതിയായേക്കില്ല. കോണ്‍ഗ്രസിന്റെ ദയനീയ തകര്‍ച്ചയാണ് സര്‍വേ പ്രവചിക്കുന്നത്. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഭരണം പിടിക്കുന്നതിന് 202 എംഎല്‍എമാരാണ് വേണ്ടത്. ബിജെപി 170 മുതല്‍ 183 സീറ്റുകള്‍ വരെ നേടും. കേവലഭൂരിപക്ഷത്തിലേക്ക് 20-30 സീറ്റുകളുടെ വ്യത്യാസം. മുന്‍മുഖ്യമന്ത്രി മായവതിയുടെ ബിഎസ്പിക്ക് 115-124 സീറ്റാണ് പ്രവചിക്കപ്പെടുന്നത്. ജാതിസമവാക്യങ്ങള്‍ മാറിമറിഞ്ഞാല്‍ ഇത് 150 വരെയാകാമെന്നും പറയുന്നു. പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ തളര്‍ത്തുന്ന എസ്പിക്ക് 84-103 സീറ്റില്‍ ഒതുങ്ങേണ്ടിവരും.വന്‍തിരിച്ചുവരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസിനാകും തെരഞ്ഞെടുപ്പ് ഫലം ഏറ്റവുമധികം ഞെട്ടലുണ്ടാക്കുകയെന്നാണ് ഇന്ത്യ ടിവി പറയുന്നത്. കേവലം 12 സീറ്റ് മാത്രമാകും കോണ്‍ഗ്രസിന് ലഭിക്കുകയത്രേ. രാഹുല്‍ ഗാന്ധിയുടെ കിസാന്‍ യാത്രയും പ്രിയങ്ക ഗാന്ധിയുടെ പ്രചരണവും വേണ്ടത്ര പ്രയോജനം ചെയ്യില്ല. അടിത്തട്ടില്‍ പാര്‍ട്ടി സംവിധാനം തകര്‍ന്നതാണ് കോണ്‍ഗ്രസിനെ ബാധിക്കുകയെന്നും സര്‍വേയില്‍ പറയുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് 31 ശതമാനം ആളുകളും മായാവതിയുടെ പേര് നിര്‍ദേശിക്കുന്നു. 27 ശതമാനം നിലവിലെ മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടരണമെന്ന് ആഗ്രഹിക്കുന്നു. പഴയ മുഖ്യന്‍ മുലായം സിങ്ങിനെ മുഖ്യമന്ത്രിക്കസേരയില്‍ കാണുന്നവര്‍ ഒരുശതമാനം മാത്രമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുന്‍ യുപി മുഖ്യമന്ത്രിയുമായ രാജ്‌നാഥ് സിങ്ങിനെ 18 ശതമാനം പേര്‍ അനുകൂലിക്കുന്നു. സംസ്ഥാനത്തെ 403 മണ്ഡലങ്ങളിലെ 22,231 വോട്ടര്‍മാരുമായി അഭിമുഖം നടത്തിയാണ് സര്‍വേ തയാറാക്കിയിരിക്കുന്നത്.403 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 202 സീറ്റുകള്‍ വേണം. ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍ കോണ്‍ഗ്രസ് കഷ്ടിച്ച് രണ്ടക്കം കടന്നേക്കുമെന്നും സര്‍വേ പറയുന്നു. യു.പിയില്‍ അടുത്തത് തൂക്ക് നിയമസഭയായിരിക്കുമെന്നാണ് സര്‍വേ നല്‍കുന്ന സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

Top