പത്തനംതിട്ടയിൽ ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷം; ഇന്ന് ഹര്‍ത്താല്‍

പത്തനംതിട്ട: ജില്ലയിൽ ബിജെപി ആഹ്ഹവാനം ചെയ്ർത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പത്തനംതിട്ട നഗരത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷത്തെ തുടർന്ന് ആർഎസ്എസ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ബിജെപി-സംഘപരിവാർ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തത്.

ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്. പത്തനംതിട്ട വെട്ടിപ്രത്ത് ആർഎസ്എസ് നടത്തിയ ഗുരുദക്ഷിണ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. ഗുരുദക്ഷിണ പരിപാടി നടക്കുന്നതിനിടെ ആർഎസ്എസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top