കത്വ ബലാത്സംഗത്തിന് പിന്നില്‍ പാകിസ്താന്‍’, വിവാദ സിദ്ധാന്തവുമായി ബി.ജെ.പി എം.പി നന്ദകുമാര്‍ സിംഗ് ചൗഹാന്‍

ഖാണ്ട്വാ: കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയായ ആസിഫയെന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ വിവാദ പ്രതികരണവുമായി മധ്യപ്രദേശ് ബി.ജെ.പി എം.പി നന്ദകുമാര്‍ സിംഗ് ചൗഹാന്‍. കത്വ ബലാത്സംഗത്തിന് പിന്നില്‍ പാകിസ്താനാണെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ കണ്ടുപിടുത്തം.ഈ സംഭവം ആസൂത്രണം ചെയ്തിരിക്കുന്നത് പാകിസ്താനാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് നന്ദകുമാര്‍ സിംഗ് ചൗഹാന്‍ പറഞ്ഞു. നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനായാണ് പാകിസ്താന്‍ ഏജന്റുകാര്‍ ജയ് ശ്രീറാം എന്ന മന്ത്രങ്ങളുയര്‍ത്തി കാശ്മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തിരിക്കുന്നത്, ബി.ജെ.പി എം.പി പറഞ്ഞു.

കശ്മീരിലെ ഹിന്ദുക്കള്‍ അവിടത്തെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണെന്നും അതിനാല്‍തന്നെ അവര്‍ക്ക് സംസാരിക്കാന്‍പോലും കഴിയാത്ത സാഹചര്യമാണെന്നും നന്ദകുമാര്‍ സിംഗ് ചൗഹാന്‍ ആരോപിച്ചു. ‘കശ്മീര്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ ഇതുപോലൊരു സംഭവം നടന്നുവെങ്കില്‍ അതില്‍ പാക് ഏജന്റുമാരുടെ ഇടപെടല്‍ നടന്നിട്ടുണ്ടാകാം’, അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജമ്മുവിനടുത്തുള്ള കത്വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ ആസിഫയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. ആസിഫയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്. ഇയാളുടെ മകന്‍ വിശാല്‍ ജംഗോത്ര, മരുമകന്‍ എന്നിവരും പിടിയിലായിട്ടുണ്ട്.സ്പെഷ്യല്‍ പൊലീസ് ഒഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, രസനയിലെ താമസക്കാരനായ പര്‍വേശ് കുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബള്‍, തിലക് രാജ് എന്നിവരാണ് മറ്റു പ്രതികള്‍.

അതേസമയം ജമ്മു കാശ്മീരിലെ കത്‌വയില്‍ ക്ഷേത്രത്തിനകത്ത് വെച്ച് എട്ടുവയസ്സുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംസഗം ചെയ്തു കൊന്ന സംഭവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും രൂക്ഷമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അപമാനമുണ്ടാക്കുന്ന സംഭവമാണ് കത്‌വയില്‍ ഉണ്ടായതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജദീപ് സര്‍ദേശായി പറഞ്ഞു. എന്ത് കൊണ്ടാണ് ന്യായീകരിക്കാനാവാത്ത ഈ കുറ്റകൃത്യത്തെ പ്രതിരോധിച്ച് ജമ്മുവിലെ ബി.ജെ.പി മന്ത്രിമാര്‍ രംഗത്തെത്തുന്നത്, പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമ്പോള്‍ ഭാരത് മാതാ കീ ജയ് വിളിച്ചും ജയ് ശ്രീ റാം വിളിച്ചും അതിനെ പ്രതിരോധിക്കുന്നതിന്റെ കാരണമെന്താണ്, കേസില്‍ ജമ്മു കാശ്മീര്‍ പൊലീസിനെ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്നും ബാര്‍ കൗണ്‍സില്‍ തടയാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ വികാരമെന്താണ് തുടങ്ങി നിരവധി ചോദ്യങ്ങളുമായാണ് സര്‍ദേശായി രംഗത്തെത്തിയത്.

Top