ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത മുസ്ലീം സ്ത്രീയെ ഭര്‍ത്താവ് മൊഴിചൊല്ലി

ഗുവാഹത്തി: ഭാര്യയെ മൊഴിചൊല്ലാന്‍ ഒരുപാട് കാര്യങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് പറയാനുണ്ടാകുമെങ്കിലും ഇത്തമൊരു കാരണം ആദ്യമായിട്ടായിരിക്കും ഒരു ഭര്‍ത്താവ് പറയുന്നത്. സഭവം വേറെ ഒന്നുമല്ല നിര്‍ദ്ദേശം മറികടന്ന് ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയതതാണ് ഭാര്യയ്ക്ക് പുലിവാലായത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനുള്ള നാട്ടുകൂട്ടത്തിന്റെ നിര്‍ദ്ദേശം മറികടന്ന് ബി.ജെ.പി. സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത മുസ്ലീം സ്ത്രീയെ ഭര്‍ത്താവ് ത്വലാഖ് ചൊല്ലി (വിവാഹ മോചനം).ആസാമിലെ സോനിത്പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ്ഈ സംഭവം നടന്നതെന്ന് പ്രാദേശകി മാധ്യമങ്ങള്‍ റിപ്പാര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ത്വലാഖ് ചെയ്യപ്പെട്ട ദിവാര ബീഗം തീരുമാനത്തെ എതിര്‍ത്ത് ബി.ജെ.പി. സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതായി അവകാശപ്പെട്ട് രംഗത്ത് വന്നു. ഈ വാര്‍ത്ത അറിഞ്ഞ ഭര്‍ത്താവ് ഐനുദ്ദീന്‍ ഉടന്‍ തന്നെ തന്റെ ഭാര്യയെ മൊഴി ചൊല്ലിയതായി അറിയിച്ചു.

Top