വെള്ളക്കാരി പെണ്‍കുട്ടി ഇപ്പോള്‍ കറുത്തുകൊണ്ട് ഇരിക്കുന്നു; വെളുത്തവരെ കറുത്തവരാക്കാന്‍ കഴിയുന്നത് എങ്ങനെ

തൊലിയുടെ നിറം കറുപ്പായവരില്‍ ചിലര്‍ വെളുപ്പ് നിറമാകാന്‍ എന്ത് സാഹസവും ചെയ്യാറുണ്ട്. എന്നാല്‍ ബെല്‍ഫാസ്റ്റില്‍ ജനിച്ച 22 കാരി യുവതി ഹന്നാ ടിറ്റെന്‍സര്‍ എന്ന വെളുത്ത സുന്ദരി കറുപ്പ് നിറത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതോടെ തന്റെ തൊലിയുടെ നിറം കടുത്ത ശ്രമങ്ങളിലൂടെ കറുപ്പിച്ചിരിക്കുന്നത് ലോകത്തിന് വിസ്മയമാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഈ വെള്ളക്കാരി സുന്ദരി ഇപ്പോള്‍ കറുത്തുകൊണ്ടിരിക്കുകയാണ്. ഇതോടെ വെളുത്തവരെ കറുത്തവരാക്കാന്‍ കഴിയുന്നത് എങ്ങനെ എന്ന ചോദ്യവും ഇത് കാണുന്നവരുടെ മനസില്‍ ഉയരുന്നുണ്ട്.

വംശീയപരമായി ചിന്തിക്കുന്നതുകൊണ്ടല്ല താന്‍ നിറം മാറുന്നതെന്നും മറിച്ച്‌ താന്‍ കറുപ്പിനെ അത്രയേറെ ഇഷ്ടപ്പെടുന്നതുകൊണ്ടാണെന്നുമാണ് തന്റെ നിറം മാറ്റത്തിന് ഹന്നാ ന്യായീകരണമേകുന്നത്. വംശീയപരമായി ചിന്തിക്കുന്നതുകൊണ്ടല്ല താന്‍ നിറം മാറുന്നതെന്നും മറിച്ച്‌ താന്‍ കറുപ്പിനെ അത്രയേറെ ഇഷ്ടപ്പെടുന്നതുകൊണ്ടാണെന്നുമാണ് തന്റെ നിറം മാറ്റത്തിന് ഹന്നാ ന്യായീകരണമേകുന്നത്. 2015ല്‍ തുര്‍ക്കിയില്‍ ഹോളിഡേക്ക് പോയപ്പോള്‍ വെയിലും ചൂടും കാരണം തന്റെ തൊലിയുടെ നിറം തവിട്ടാകാന്‍ തുടങ്ങിയത് മുതലാണ് താന്‍ നിറം മാറ്റത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതെന്നും യുവതി വിശദീകരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് ഈ ബ്യൂട്ടി തെറാപ്പി സ്റ്റുഡന്റ് സ്ഥിരമായി സണ്‍ബെഡ് അനുവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ അവരുടെ വെളുത്ത നിറത്തെ ഇല്ലാതാക്കാന്‍ ഇതുകൊണ്ടൊന്നും എളുപ്പത്തില്‍ സാധിച്ചിരുന്നില്ല.

തുടര്‍ന്നാണ് ഹന്നാ കൗണ്ടര്‍ ടാനിങ് ഇഞ്ചെക്ഷനുകള്‍ക്ക് കീഴില്‍ മെലാട്ടോണ്‍ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇത് ഉപയോഗിക്കുന്നവരുടെ തൊലിയുടെ നിറം വെയില് കൊള്ളുമ്പോഴോ അല്ലെങ്കില്‍ സണ്‍ബെഡില്‍ കിടക്കുമ്പോഴോ വേഗത്തില്‍ കറുത്ത് വരുകയും ചെയ്യും. ഇത്തരത്തില്‍ കറുത്ത വര്‍ഗക്കാരിയായി മാറാന്‍ താന്‍ ശ്രമിക്കുന്നതിനെ ചിലര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു. എന്നാല്‍ താന്‍ വംശീയമായ കാഴ്ചപ്പാടോടെയൊന്നുമല്ല നിറം മാറുന്നതെന്നും മറിച്ച്‌ കറുപ്പ് നിറത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതിനാലാണിത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹന്നാ പറയുന്നു.

ചില പെണ്‍കുട്ടികള്‍ക്ക് നഖങ്ങളില്‍ അല്ലെങ്കില്‍ ചായം പൂശാതിരിക്കാനാവില്ലെന്നും അതു പോലെയാണ് താന്‍ ടാന്നിംഗിനെ ഇഷ്ടപ്പെടുന്നതെന്നും ഈ യുവതി വിശദീകരിക്കുന്നു. ബെല്‍ഫാസ്റ്റില്‍ ടാന്നിങ് എന്നത് ഒരു ഫാഷന്‍ ഭ്രമമമായി പടരുന്നുവെന്നും താനും അതിന്റെ ഭാഗമായിട്ടാണ് നിറം മാറിയതെന്നും ഹന്നാ നിലപാട് വ്യക്തമാക്കുന്നു. എന്നാല്‍ നിരവധി പേര്‍ നിയമവിരുദ്ധമായ മരുന്നുകളാണ് ഇതിന് ഉപയോഗിക്കുന്നതെന്നും അവര്‍ വെളിപ്പെടുത്തുന്നു. കറുക്കാനുള്ള ഇഞ്ചെക്ഷനുകളെടുക്കുന്നതിനാല്‍ തനിക്കും ബോയ്ഫ്രണ്ട് ബെന്‍ ഡെന്‍ലെപിനും പലവിധ ആരോഗ്യ പ്രശ്നങ്ങളനുഭവിക്കേണ്ടി വരുന്നുവെന്നും യുവതി പറയുന്നു.

Top