ഈ മുംബൈക്കാരി സുന്ദരിയുടെ ചിത്രം വൈറലാണ്; പക്ഷേ രോഗിയാണോയെന്നാണ് ആളുകള്‍ ചോദിക്കുന്നത്  

 

 

മുംബൈ : ഇത് പൂജ ഗണാത്ര, അതീവ വെളുത്ത നിറവും നീലക്കണ്ണുകളും ചെമ്പന്‍ മുടിയുമുള്ള 24 കാരി. ഒറ്റ നോട്ടത്തില്‍ സുന്ദരിയെന്ന് ആരും വിലയിരുത്തുമെങ്കിലും രൂപം കൊണ്ട് പലതരം പഴി കേട്ട് മടുത്തിരിക്കുകയാണ് പൂജ. വിദേശിയെന്നും മദാമ്മയെന്നും ആളുകള്‍ കളിയാക്കുന്നു. ഇത്രമേല്‍ വെളുപ്പ് പാണ്ട് രോഗമാണെന്ന് വരെ പറയുന്നവരുണ്ട്. പൂജയ്ക്ക് ഇത്ര നിറവും ചെമ്പന്‍ മുടിയും എങ്ങനെ കൈവന്നുവെന്ന് അവള്‍ക്കും കുടുംബത്തിനും യാതൊരു പിടിയുമില്ല. അമ്മയ്‌ക്കോ അച്ഛനോ ഈ സവിശേഷതകളില്ല. രാജേഷ്-ഹിമാക്‌സി ദമ്പതികളുടെ മകളാണ് പൂജ. അമ്മയാണ് വെളുത്തിരിക്കുന്നത്.അച്ഛന് അത്ര നിറമില്ല. പക്ഷേ അമ്മയേക്കാളൊരുപാടേറെ വെളുത്തിട്ടാണ് പൂജ.പൂര്‍വികരില്‍ നിന്ന് ലഭിച്ചതാകാം ഈ നിറമെന്ന് പൂജ കരുതുന്നു. ജനിച്ചുവീണപ്പോഴുള്ള പ്രത്യേകതയായാണ് ഏവരും അന്ന് ഈ സവിശേഷതകളെ വിലയിരുത്തിയത്. എന്നാല്‍ വളരുന്തോറും കൂടുതല്‍ വെളുപ്പാര്‍ജിക്കുകയും മുടി ചെമ്പനായി മാറുകയും ചെയ്തു.ഇത്രമേല്‍ വെളുപ്പ് തൊലിയെ ബാധിക്കുന്ന രോഗമാണോയെന്ന സംശയത്താല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട് പൂജ. പക്ഷേ സ്വാഭാവിക നിറം തന്നെയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മദാമ്മയാണെന്ന് തന്നെ വിശേഷിപ്പിച്ച് ചിലര്‍ ഒപ്പം നിന്ന് ഫോട്ടോയെടുക്കാറുണ്ടെന്ന് പൂജ പറയുന്നു. പലപ്പോഴായി ഒരു നൂറുതവണയെങ്കിലും താന്‍ ഇന്ത്യക്കാരിയാണെന്ന് ആളുകളോട് പറയേണ്ടി വന്നിട്ടുണ്ട്.ടാക്‌സിയില്‍ കയറിയാല്‍ വിദേശിയാണെന്ന് കരുതി ഡ്രൈവര്‍മാര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ അതെല്ലാം ആസ്വദിക്കുകയാണ് ചെയ്യുക. പക്ഷേ ഇന്ത്യക്കാരിയായ തന്നെ വിദേശിയായി മുദ്രകുത്തുമ്പോള്‍ ചിലപ്പോള്‍ സങ്കടം തോന്നാറുണ്ട്.തന്റെ വെളുപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നതായതിനാല്‍ സ്ലീവ് ലെസ് ടോപ്പുകള്‍ ധരിച്ച് ക്ലാസില്‍ എത്തുന്നതില്‍ നിന്ന് കോളജ് കാലത്ത് സഹ വിദ്യാര്‍ത്ഥികള്‍ വിലക്കിയിരുന്നതായും പൂജ പറയുന്നു. സംരംഭകയാണ് പൂജ.മുംബൈയില്‍ സ്വന്തമായി വസ്ത്ര നിര്‍മ്മാണ ശാല നടത്തുകയാണ് ഈ സുന്ദരി.

Top