തിരുവനന്തപുരം : ബ്ളാക്മെയിലിംഗ് ഓൺലൈൻ പത്രമെന്ന് നിരന്തരം പരാതി ഉയർന്ന കർമ്മ ന്യുസിനെതിരെ എഫ് ഐ ആർ .ഭീക്ഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു എന്ന ഗുരുതരമായ കേസിൽ ആണ് ഓസ്‌ട്രേലിയായിൽ ഉള്ള വിൻസ് മാത്യു മാനേജിങ് എഡിറ്റർ ആയിട്ടുള്ള കർമ്മ ന്യുസിനെതിരെ വലിയകേസ് വന്നിരിക്കുന്നത് .ഒരു കോടി തന്നില്ലെങ്കിൽ വാർത്ത ചെയ്ത് നശിപ്പിക്കുമെന്നായിരുന്നു കർമ്മ ന്യൂസിന്റെ പുതിയ ബ്ലാക്ക് മെയിലിംഗ്.
അതേസമയം ബ്ലേയ്ക്ക് മെയിലിങ് ജേർണലിസം നിർത്തലാക്കും അതിനായി കാമ്പയിൻ നടത്തുന്ന പിവി അൻവർ എംഎൽഎ കർമ്മക്ക് എതിരെയുള്ള എഫ് ഐ ആർ പുറത്ത് വിട്ടു. കർമ്മ ന്യൂസ്:ചെസ്റ്റ് നമ്പർ 3 -ഓൺ സ്റ്റേജ്..?എഫ്.ഐ.ആർ നമ്പർ:0855/2023 ,രജിസ്റ്റർ ചെയ്തത്:ഫോർട്ട് പോലീസ് സ്റ്റേഷൻ,തിരുവനന്തപുരം സിറ്റി” എന്തായാലും നനഞ്ഞു..? ഇനി കുളിച്ചേ കയറുന്നുള്ളൂ..? ഓപ്പറേഷൻ ക്ലീൻ കേരള..❤️?” എന്നാണു അൻവർ ഫെയ്‌സ് ബുക്കിൽ കുറിച്ചിരിക്കുന്നത് .
യാന ഹോസ്പിറ്റലിയിലെ ജനറൽ മാനേജർ ആയ ജോബി പിസിയെ ഭപ്പെടുത്തിയും ഭീക്ഷണിപ്പെടുത്തിയും പണാപഹരണം നടത്താൻ പ്രതികൾ ശ്രമിച്ചു എന്നാണ് കേസ് . പച്ചക്ക് പിടിച്ച് പറിക്കുന്ന പോലെ ബ്ളാക്ക്മെയിലിംഗ് നടത്തുകയായിരുന്നു പ്രതികൾ എന്നാണു കേസ് .
യാന ഹോസ്പിറ്റലിൽ ഭ്രൂണ കച്ചവടമെന്ന വ്യാജ വാര്‍ത്തയുമായിട്ടാണ് ഇത്തവണ കർമ്മ ന്യൂസ് രംഗത്ത് വന്നത് .ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൽ ആയ 511,384,506,34 പ്രകാരം ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത് . ഒന്നാം പ്രതി സിഇഒ പി ആർ സോംദേവ് ആണ് .രാണ്ടാവും പ്രതി സുജിത് കൃഷ്‍ണൻ , മൂന്നാം പ്രതി സിജോ , നാലാം പ്രതി സിതാര കൃഷ്ണൻ എന്നിവരും കൂടാതെ തിരിച്ചറിയാൻ പറ്റുന്ന 3 പേരും എന്നാണു എഫ്‌ഐആറിൽ കൊടുത്തിരിക്കുന്നത് .
മാനേജിങ് എഡിറ്ററും കമ്പനി ചെയർമാനും ആയ ഓസ്‌ട്രേലിയായിൽ ഉള്ള വിൻസ് മാത്യുവിന് ഈ ബ്ളാക്ക് മെയിലിന്റെ എല്ലാ വിവരങ്ങളും അറിയാമായിരുന്നു എന്ന് യാന ആശുപത്രിയിലെ ജനറൽ മാനേജർ ജോബി പിസി വെളിപ്പെടുത്തുന്ന വീഡിയോകളിലും ഫോൺ സന്ദേശങ്ങളിലും ഉണ്ട് .ജോബി പിസി തന്നെയാണ് പരാതിക്കാരൻ .
പ്രഥമ വിവര റിപ്പോർട്ടിൽ കേസ് അന്വോഷണം പുരോഗമിക്കുമ്പോൾ ഒരു പക്ഷെ ഈ കേസിലെ പ്രധാന ഗുഡാലോചന തെളിയുമ്പോൾ കൂടുതൽ പ്രതികൾ ഉണ്ടാകും .സ്വാഭാവികമായി വിൻസ് മാതുവിന്റെ അറിവോടെ ആണ് ഈ ബ്ളാക്മെയിലിംഗ് എന്ന് തെളിയപ്പെടുമ്പോൾ വിൻസ് മാത്യുവും Galaxy Zoom India Private Limited എന്ന കമ്പനിയുടെ ഡയറക്റ്റര്മാരും പ്രതികളാകും .
Galaxy Zoom India Private Limited കീഴിലാണ് കർമ്മ ന്യുസ് പ്രവർത്തിക്കുന്നത് .സീരിയസായ ക്രിമിനൽ കുറ്റം ചുമത്തപ്പെടുമ്പോൾ കമ്പനി ഡയറക്ടേഴ്സ് അടക്കം പ്രതി സ്ഥാനത്ത് എത്തുമെന്നാണ് നിയമവിദഗ്ധർ പറയുന്നത് .അപ്പോൾ ഡയറക്ടർ ബോർഡിൽ ഓസ്‌ട്രേലിയായിൽ ഉള്ള ഡയറക്ടർമാരും കേരളത്തിലെ ഡയറക്ടർമാരും പ്രതിസ്ഥാനത്ത് എത്തുവാൻ സാധ്യതയുണ്ട് .
പോലീസ് അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തി ഒഴിവാക്കിവിട്ട ഒരു കേസിനെ ഉയർത്തിപ്പിടിച്ച് വ്യാജ വാർത്ത ഉണ്ടാക്കി സ്ഥാപനത്തെ നശിപ്പിക്കാനാണ് കർമ്മ ന്യൂസിന്റെ ശ്രമം. യാന ഹോസ്പിറ്റലിൽ ഭ്രൂണ കച്ചവടം നടക്കുന്നു എന്ന പേരിൽ സുജിത്തും ഭാര്യ സിത്താരയും കർമ്മ ന്യൂസിലൂടെ പങ്കുവെച്ച വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥയുമായി യാന ഹോസ്പിറ്റലില്‍ ഇവരെ ചികിൽസിച്ച ഡോക്ടർ തന്നെ രംഗത്ത് വന്നു.
ഡിഎൻസിപ്രൊസീജറിനു സുജിത്ത് സമ്മതിക്കാതിരിക്കുകയും ഭാര്യയുടെ ജീവൻ വെച്ച് വിലപേശി ചിലവായ പണം തിരിച്ചു കൊടുത്തില്ലായെങ്കിൽ സിത്താര മരിച്ചാൽ പോലും തിരിഞ്ഞു നോക്കില്ല എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഡോക്ടർ പറഞ്ഞു. പണം തട്ടിയെടുക്കുക തന്നെയാണ് ഇവരുടെ ലക്ഷ്യമെന്നും പണത്തിനുവേണ്ടി നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഡോക്ടർ വ്യക്തമാക്കി.
സുജിത്തും സിത്താരയും ഹോസ്പിറ്റലിനെതിരെ പോലീസിൽ കേസ് കൊടുക്കുകയും പോലീസ് സത്യസന്ധമായ അന്വേഷണം നടത്തി വ്യാജമെന്ന് കണ്ടെത്തിയ കേസിനെ വളച്ചൊടിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച് ആശുപത്രിയെ ഇല്ലാതാക്കാനാണ് ഇവരുടെ ശ്രമമെന്നും ഡോക്ടർ പറഞ്ഞു. ഹോസ്പിറ്റൽ പൂട്ടിയ്ക്കും എന്ന തരത്തിൽ നിരവധി ഭീഷണികൾ സുജിത് നടത്തിയെന്നും ഡോക്ടർ പ്രതികരിച്ചു. സ്ഥിരമായി ഓസ്‌ട്രേലിയയിൽ ഇരുന്ന് ബ്ലാക്ക് മെയിലിങ് ന്യുസ് ചെയ്യുന്ന വിന്‍സ് മാത്യുവിനെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യും.കർമയുടെത് സ്ഥിരമായ ബ്ലാക്ക് മെയിലിങ് എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ !കമ്പനി ഡയറക്ടർമാരും കുടുങ്ങും.
അതേസമയം ബ്ലാക്ക് മെയിലിങ് ഓൺലൈൻ സ്ഥാപനമായ കർമ്മ ന്യൂസ് ഓഫീസിൽ റെയിഡ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണർ നാഗരാജുവിന്റെ നിർദേശ പ്രകാരം ഫോർട്ട് സിഐ, വട്ടിയൂർ കാവ് പോലീസ്, സൈബർ പോലീസ് എന്നിവരുടെ സഹായത്തോടെയാണ് റെയിഡ് നടന്നത്.
വട്ടിയൂർ കാവ് കാഞ്ഞിരപ്പാറയിലാണ് കർമ്മ ന്യൂസ് ഓഫീസ് പ്രവർത്തിക്കുന്നത്. റെയിഡിൽ ഹാർഡ് ഡിസ്‌ക് അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. വട്ടിയൂർ കാവ് സിഐ വി അജേഷ്, ഫോർട്ട് സിഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയിഡ് നടന്നത്. പ്രധാനമായും രണ്ട് കേസുകളാണ് കേസിന് ആധാരമായി ഉള്ളത്.
കർമ്മ ന്യൂസ് പുറത്ത് വിട്ട പീഡന വാർത്തയിൽ ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്ന തരത്തിൽ സംപ്രേക്ഷണം ചെയ്തു എന്നതാണ് ഒന്നാമത്തെ കേസ്. ഒന്നാം പ്രതി കർമ്മ ന്യൂസ് എംഡി വിന്റസ് മാത്യു ആണ്. വിന്‍സ് ഓസ്‌ട്രേലിയയിലാണ്. വിന്‍സ് മാത്യുവിനെ നാട്ടിൽ എത്തിച്ച് നടപടി ക്രമങ്ങളിലേക്ക് കടക്കാനാണ് പോലീസ് ആലോചിക്കുന്നത്. കേസിലെ രണ്ടാം പ്രതി വാർത്ത അവതരിപ്പിച്ച സബ്എഡിറ്റർ രമ്യ ആണ്. മൂന്നാം പ്രതി കർമ്മ ന്യൂസ് സിഇഒ സോമദേവ്.
യാന ആശുപത്രിയ്ക്ക് എതിരെ ബ്ലാക്ക് മെയിലിങ് നടത്തി ഒരു കോടി രൂപ തട്ടിയെടുക്കാനുള്ള ശ്രമം കർമ്മ ന്യൂസ് നടത്തിയിരുന്നു. ഇതാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ ഒന്നാം പ്രതി സോമദേവും രണ്ടാം പ്രതി തിരുവനന്തപുരത്ത് അറിയപ്പെടുന്ന ക്രിമിനൽ ആയിട്ടുള്ള സുജിത് കൃഷ്ണയും മൂന്നാം പ്രതി ഒരു റിപ്പോർട്ടറും ആണ്. രണ്ട് കേസുകളിലും ഊർജിതമായ അന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി കൃത്യമായ തെളിവുകൾ ശേഖരിക്കുക എന്നതിന്റെ ഭാഗമായാണ് പോലീസ് റെയിഡ് നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ആരംഭിച്ച റെയ്‌ഡ് രണ്ടു മണിക്കൂർ നീണ്ടു നിന്നു എന്നാണ് പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. കർമ്മ ന്യൂസ് ഓഫീസിലെ റെയ്ഡിന്റെ നിർണ്ണായക വിവരങ്ങൾ ഫസ്റ്റ് റിപ്പോർട്ട് മേധാവി അർജുൻ സി വനജ് പുറത്ത് വിട്ടപ്പോഴാണ് റെയിഡിന്റെ കൂ ടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
തിരുവന്തപുരത്തുള്ള ചില മത പ്രമുഖരും കർമ്മയുമായി പങ്കാളിത്തം ഉണ്ട് എന്ന വാർത്തകൾ മുൻപ് പുറത്ത് വന്നിരുന്നു .കർമയിൽ ഷെയർ തിരുവന്തപുരത്ത് ആശ്രമം ഉള്ള ചില സ്വാമിമാരുടെ വിവരങ്ങൾ മുൻപ് കർമ്മയിലെ തന്നെ സ്റ്റാഫ് പുറത്ത് വിട്ടിരുന്നു. ആശ്രമത്തിനെതിരെയും ബ്ളാക്മെയിൽ ആയിരുന്നു എന്നും കർമ്മയിലെ തന്നെ മുൻ സ്റ്റാഫുകളുടെ വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരുന്നു.
എന്നാൽ കർമ്മയിൽ റൈഡും പോലീസ് അനോഷണവും എന്നത് വ്യാജമെന്നായിരുന്നു ഇന്നലെ പറഞ്ഞിരുന്നത് .എന്നാൽ ബ്ളാക്ക്മെയിലിംഗിന് എതിരെ കേസ് എടുക്കുകയായിരുന്നു എന്ന് എഫ് ഐ ആർ ഇട്ടതോടെ തെളിഞ്ഞിരിക്കുകയാണ്. കർമ്മ ന്യൂസിന്റെ ഓഫീസിൽ ചില പോലീസ് ഉദ്യോഗസ്ഥന്മാർ എത്തി എന്നുള്ളത് സത്യമാണ്. ഒരു പീഡന വാർത്തയുമായി ബന്ധപ്പെട്ട ചില വസ്തുതകൾ ചോദിച്ചറിയാനാണ് അവർ എത്തുന്നത്. കർമ്മ സി ഇ ഒ. പി ആർ സോംദേവ് പറഞ്ഞു. അത് പച്ചക്കള്ളം ആണെന്നാണിപ്പോൾ തെളിയുന്നത് .