അര്‍ദ്ധരാത്രിയില്‍ ബൈക്കില്‍ കറക്കം: ബ്ലൂ വെയ്ല്‍ ചിത്രം; 17കാരി കാണിച്ച് കൂട്ടിയത് ഞെട്ടിക്കുന്ന സംഭവങ്ങള്‍

ബ്ലൂവെയ് ല്‍ ചാലഞ്ചില്‍പ്പെട്ട് ആത്മഹത്യയ്ക്കൊരുങ്ങിയ 17 കാരിയെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി തടാകത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 17കാരിയെയാണ് രക്ഷിച്ചത്. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ കയ്യില്‍ ബ്ലൂവെയ്ലിന്‍റെ ചിത്രവും കണ്ടെടുത്തിരുന്നു. ബൈക്കിലെത്തി തടാകത്തിന് സമീപത്ത് കറങ്ങിയ പെണ്‍കുട്ടി തടാകത്തിലേയ്ക്ക് ചാടുകയായിരുന്നു ഡൈവര്‍മാരും പോലീസുമാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ബന്ധുക്കള്‍ക്ക് കൈമാറിയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ജോധ്പൂരിലെ കല്യാണ തടാകത്തില്‍ ചാടിയാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പുറത്തുപോയ മകള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കളും മകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനെയാണ് പരിസര വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഡൈവര്‍മാരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചത്. ബിഎസ്എഫ് ജവാന്‍റെ മകളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി. മാര്‍ക്കറ്റിലേയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി തടാകത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വീടിന് പുറത്തുപോയ പെണ്‍കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ മൊബൈലില്‍ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് 17കാരിയുടെ സ്കൂട്ടര്‍ തടാകത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.

സ്കൂട്ടറുമായെത്തിയ പെണ്‍കുട്ടി കുന്നിന്‍പുറത്തുനിന്ന് ചാടാന്‍ ശ്രമിച്ചുവെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ആത്മഹത്യാ ശ്രമം വിലക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി തടാകത്തിലേയ്ക്ക് ചാടുകയായിരുന്നു. തുടര്‍ന്നാണ് ജനങ്ങള്‍ പോലീസില്‍ വിവരമറിയിച്ചത്. തടാകത്തില്‍ നിന്ന് രക്ഷിച്ച പെണ്‍കുട്ടിയുടെ കയ്യില്‍ ബ്ലൂവെയ് ലിന്‍റെ ചിത്രം വരഞ്ഞതായി പോലീസ് കണ്ടെത്തിയിരുന്നു. ഗെയിമിന്‍റെ അവസാനത്തെ ഘട്ടം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തി. കത്തികൊണ്ട് വരഞ്ഞെടുത്തതായിരുന്നു ബ്ലൂ വെയ് ല്‍ രൂപം. ബ്ലൂ വെയ്ല്‍ ഗെയിമില്‍ പ്രവേശിച്ചാല്‍ കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം ആത്മഹത്യാ പ്രവണ തുടങ്ങിയ മാറ്റങ്ങള്‍ കുട്ടികളില്‍ പ്രകടമാകും. അതിനാല്‍ കുട്ടികളിലെ ഇത്തരം സ്വഭാവ വ്യതിയാനങ്ങള്‍ രക്ഷിതാക്കള്‍ കൃത്യമായി നിരീക്ഷിക്കണമെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top