കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്ത് ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേര് അദ്ഭുതകരമായി രക്ഷപ്പെട്ടു. ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ടാണ് തകര്‍ന്നത്. തീരത്ത് നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നത്. ഡോണ്‍ എന്ന മറ്റൊരു ബോട്ടാണ് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
തീരത്തു നിന്നും അധികം ദൂരെയല്ലാതെയാണ് ബോട്ട് തകര്‍ന്നത്. ശക്തമായ കാറ്റടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് പിന്നീട് തകരുകയായിരുന്നു. ഡോണ്‍ എന്ന മറ്റൊരു ബോട്ടാണ് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. പുലര്‍ച്ചെ നാലു മണിക്കാണ് അപകടമുണ്ടായത്.
ഇവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. തീരത്ത് കടല്‍ ശാന്തമാണെങ്കിലും ഉള്‍ക്കടല്‍ ഇപ്പോഴും പ്രക്ഷുബ്ധമാണെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.