700 പേരുമായി പോയ അഭയാര്‍ത്ഥി ബോട്ട് മുങ്ങി നാല് മരണം; നൂറോളം പേരെ കാണാനില്ല

accident

ഏതന്‍സ്: അഭയാര്‍ത്ഥി ബോട്ട് മുങ്ങി വീണ്ടും ദുരന്തം. ആഫ്രിക്കയില്‍ നിന്ന് 700 യാത്രക്കാരുമായി പോയ യാത്രാ ബോട്ടാണ് മുങ്ങിയത്. ബോട്ട് ഗ്രീസിന് സമീപമുള്ള ക്രെറ്റെ ദ്വീപിലാണ് ബോട്ട് മുങ്ങിയത്. നാല് മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

നൂറോളം പേരെ കാണാതായിട്ടുണ്ട്. ഏകദേശം 340-ഓളം പേരെ മുങ്ങിയ ബോട്ടില്‍ നിന്നും സുരക്ഷാസൈന്യം രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലിയ ബോട്ടാണ് അഭയാര്‍ത്ഥികളേയും വഹിച്ച് ഗ്രീസിലേക്ക് യാത്ര തിരിച്ചത്. ക്രെറ്റയുടെ തെക്ക് ഭാഗത്ത് 75 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് തകര്‍ന്നത്. കപ്പലുകളും ഹെലികോപ്റ്ററുകളുമുള്‍പ്പെടെ വിവിധ സംവിധാനങ്ങള്‍ അഭയാര്‍ത്ഥികളെ കണ്ടെത്താനായി ഗ്രീസ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ കുറച്ചു നാളായി മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള അഭയാര്‍ത്ഥി കടത്ത് തീരെക്കുറവായിരുന്നു. എന്നാല്‍ അടുത്തിടെയാണ് അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. ഈ വര്‍ഷം ഇതുവരെ 2500 അഭയാര്‍ത്ഥികള്‍ പടിഞ്ഞാറന്‍ യൂറോപ്പ് ലക്ഷ്യം വെച്ചുള്ള യാത്രക്കിടയില്‍ മരിച്ചിട്ടുണ്ടെന്ന് യുഎസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Top