മാതാപിതാക്കള്‍ ഷോപ്പിങില്‍: ഫ്‌ലാറ്റ് ബാല്‍ക്കണിയില്‍ നിന്നു വീണ അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

അജ്മാന്‍: കെട്ടിടത്തില്‍ നിന്നും വീണ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ഷെയ്ഖ ബിന്‍ത് സയീദ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അല്‍ അനൂദ്(13 ) ആണ് അല്‍ ജുര്‍ഫിലെ ഫ്ളാറ്റിലെ അഞ്ചാം നിലയില്‍ നിന്നും വീണു മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വിവരം അറിഞ്ഞ ഉടന്‍ പോലീസും ബുലന്‍സും വിദഗ്ദ്ധ സംഘവും സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നപ്പോഴായിരുന്നു അപകടമെന്നു പോലീസ് പറയുന്നു. മാതാപിതാക്കള്‍ ഷോപ്പിംഗിന് പോയ സമയത്താണ് സംഭവം. കുട്ടി വീണ സമയം ബാല്‍ക്കണിയില്‍ മറ്റാരുടേയും സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്നും അപകട മരണമെന്നാണ് പ്രാഥമീക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top