ബസിന് പിറകിൽ കാറിടിച്ച് യുവാവ് മരിച്ചു

ബസിന് പിറകിൽ കാറിടിച്ച് കാസർകോട് ഉപ്പള സ്വദേശിയായ യുവാവ് മരിച്ചു. ഉപ്പള പത്വാടി അർഷിമാർ ഹൗസിൽ മഹ് മൂദിന്റെ മകനും ഉപ്പളയിലെ വസ്ത്രക്കടയിലെ ജീവനക്കാരനുമായിരുന്ന മിച്ചു എന്ന മുഹമ്മദ് മിർഷാദ് (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഉടുപ്പിക്കടുത്ത ഉദ്യാവറിലെ ദേശീയപാതയിലാണ് അപകടം. ഉഡുപ്പിയിൽ നിന്നും കാപ്പുവിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസിനു പിറകിൽ മിർഷാദ് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഇന്നോവ കാർ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പരുക്കേറ്റ മിർഷാദിന്റെ സുഹൃത്ത് നൗഫലിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനു പുറമേ കാറിലുണ്ടായിരുന്ന മുഹമ്മദ് ഇർഷാദ് (21), അർബാസ് (21), ഫവാസ് (21), സക്കീർ (20), മണ്ണംകുഴിയിലെ അർഫാസ് (20) എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്.

Top