ബസില്‍ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു; വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: ബസില്‍ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മന്നിപ്പാടി ഹൗസിംഗ് കോളനിയിലെ സുനില്‍ കുമാറിന്റെ മകന്‍ മന്‍വിത് (15) ആണ് മരിച്ചത്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ വൈകീട്ട് കറന്തക്കാട് വെച്ചാണ് അപകടം നടന്നത്. ക്ലാസ് കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് പോകുന്നതിനായി മധൂരിലേക്കുള്ള സുപ്രീം ബസില്‍ യാത്ര ചെയ്യുകയായിരുന്നു വിദ്യാര്‍ത്ഥി. വൈകുന്നേരമായതിനാല്‍ ബസ് നിറയെ ആളുകളുണ്ടായിരുന്നു. കറന്തക്കാട് എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിയുടെ തല റോഡരികിലെ പോസ്റ്റിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രക്തം വാര്‍ന്ന് ഗുരുതരമായി പരുക്കേറ്റ മന്‍വിതിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top