ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ബോബി & മറഡോണ പറക്കും ജ്വല്ലറി ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി

കോഴിക്കോട് :ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ജ്വല്ലറിയായ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ബോബി ആന്‍ഡ് മറഡോണ പറക്കും ജ്വല്ലറി ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ,ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

G4410 NA സ്‌കാനിയ ട്രക്ക് ലോകോത്തര വാഹന ഡിസൈനറായ ദിലീപ് ഛാബ്രിയയാണ് മനോഹരമായ ജ്വല്ലറിയായി രൂപാന്തരപ്പെടുത്തിയത്.22 ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍,ആന്റ് തെഫ്റ്റ് ലേസര്‍ ടെക്‌നോളജി,ജിപിഎസ് നിയന്ത്രണം,ലോക്കറുകള്‍ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

12700 സിസി എഞ്ചിന്‍,14 സ്പീഡ് ഗിയര്‍ബോക്‌സ്,300 ലിറ്റര്‍ കപ്പാസിറ്റിയുള്ള 2 ഡിസല്‍ ടാങ്കുകള്‍ എന്നിങ്ങെനെ നിരവധി പ്രത്യേകതകളുള്ള പറക്കും ജ്വല്ലറി പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്തതാണ്.കൂടാതെ ഒരു ബയോ ടോയ്‌ലറ്റും സജ്ജമാക്കിയിട്ടുണ്ട് .കേരളത്തിലുടനീളം സ്വര്‍ണ്ണ ഡയ്മണ്ട് ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമായി സഞ്ചരിക്കുകയാണ് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പറക്കും ജ്വല്ലറി.

Top