
കല്‍പ്പറ്റ :വയനാട് പുല്‍പ്പള്ളി കാര്യാമ്പാതയിലെ സന്ധ്യയ്ക്കും രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ക്കും സ്വന്തമായി വീടാകുന്നു.ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയ ഡോ ബോബി ചെമണൂര്‍ ആണ് സഹായവുമായി മുന്നോട്ട് വന്നിട്ടുള്ളത്.ഏതു സമയവും നിലം പൊത്തുന്ന തരത്തിലുള്ള ഒരു ഷെഡ്ഡിലായിരുന്നു സന്ധ്യയും രണ്ടരവയസ്സുള്ള രണ്ട് കുഞ്ഞുങ്ങളും താമസിച്ചിരുന്നത്.വനത്തോട് ചേര്‍ന്ന് അഞ്ച് സെന്റ് സ്ഥലത്ത് വന്യ മൃഗങ്ങളെ പേടിച്ചാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.500 ചതുരശ്ര അടി വീസ്ത്രീര്‍മ്ണമുള്ള വീടിന്റെ പണി തുടങ്ങി കഴിഞ്ഞു.3 മാസത്തിനുള്ളില്‍ വീടുപണി പൂര്‍ത്തിയാക്കുന്നതാണെന്ന് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഉടമയും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ ബോബി ചെമണൂര്‍ അറിയിച്ചു.
Tags: bobby chemmannur