ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ ബ്ലൂമൂണ്‍ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു.

കൊച്ചി:ആകര്‍ഷകമായ ഓഫറുകളുമായി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ശാഖകളില്‍ ബ്ലൂമൂണ്‍ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു. മാവൂര്‍ റോഡ് ഷോറൂമില്‍ സിനിമാതാരം വി.കെ. ശ്രീരാമന്‍ ഉദ്ഘാടനംചെയ്തു.ആദ്യവില്‍പ്പന മലബാര്‍ ഹോസ്പിറ്റല്‍സ് എം.ഡി. ഡോ. പി.എ. ലളിത
ഏറ്റുവാങ്ങി.
പാളയം ഷോറൂമില്‍ പ്രശസ്ത ഗായിക ആര്യനന്ദ ഉദ്ഘാടനം ചെയ്തു.സ്മിത. ടി. ആദ്യവില്‍പ്പന ഏറ്റുവാങ്ങി. റീജ്യണല്‍ മാനേജര്‍ ഗോകുല്‍ദാസ്,ഡയമണ്ട് ഹെഡ്ഡ് ജിജോ വി എല്‍., ഷോറൂം മാനേജര്‍മാരായ ജില്‍സണ്‍, കെ.വി.ഉമേഷ്, സി.കെ. നിജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജിസംബര്‍ 1 മുതല്‍ 31 വരെ
നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ടും,25 ഭാഗ്യശാലികള്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കുകയും ചെയ്യും.കൂടാതെ 1 ലക്ഷം രൂപയ്ക്ക് മുകളില്‍ പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ ഊട്ടി, മൂന്നാര്‍ തേക്കടി ആലപ്പുഴ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളില്‍ സൗജന്യ താമസവും ലഭിക്കും.

Latest
Widgets Magazine