ഡോ. ബോബി ചെമ്മണൂരിനെ പീസ് അംബാസിഡറായി തിരഞ്ഞെടുത്തു

ശ്രീനാരായണ വേള്‍ഡ് റിസര്‍ച്ച് ആന്‍ഡ് പീസ് സെന്ററിന്റെ പീസ് അംബാസിഡറായി 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും സമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂരിനെ തിരഞ്ഞെടുത്തു. ദീര്‍ഘകാലമായി സമൂഹത്തില്‍ സ്നേഹം പടര്‍ത്താനും സമാധാന സന്ദേശം പരത്താനും നടത്തിയ ശ്രമങ്ങളെ മാനിച്ചാണ് ജീവകാരുണ്യപ്രവര്‍ത്തകനും സ്പോര്‍ട്സ്മാനും ബിസിനസുകാരനും മോട്ടിവേറ്ററും എന്റര്‍ടെയ്‌നറുമായ ഡോ.ബോബി ചെമ്മണൂരിന് പീസ് അംബാസിഡര്‍ പദവി അലങ്കരിക്കാന്‍ ശ്രീനാരായണ വേള്‍ഡ് റിസര്‍ച്ച് ആന്‍ഡ് പീസ് സെന്റര്‍ തിരഞ്ഞെടുത്തതെന്ന് ചെയര്‍മാന്‍ ബ്രഹ്മശ്രീ സ്വാമി വിദ്യാനന്ദ പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആരോഗ്യം എന്നീ മേഖലകളില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന, യുഎന്നില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രസ്റ്റാണ് ശ്രീനാരായണ വേള്‍ഡ് റിസര്‍ച്ച് ആന്‍ഡ് പീസ് സെന്റര്‍.

Top