ബോബി ചെമ്മണ്ണൂരിന് മനുഷ്യസ്‌നേഹി അവാര്‍ഡ്

ന്യൂഡൽഹി:    ജനങ്ങള്‍ക്ക് ഉപകാരമാകും വിധം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഡോ ബോബി ചെമ്മണ്ണൂരിന് മറ്റൊരു അംഗീകാരം കൂടി.യൂണിക് വേള്‍ഡ് റെക്കോര്ഡ് ഹോള്‍ഡര്‍ കൂടിയായ ബോബി ചെമ്മണ്ണൂരിന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയില്‍ നിന്ന് മനുഷ്യസ്‌നേഹി അവാര്‍ഡ് ഏറ്റുവാങ്ങി.ശ്രീ പി സി ചാക്കോയും ചടങ്ങില്‍ പങ്കെടുത്തു.

സ്വർണ്ണ ബിസിനസ് ഗ്രൂപ്പായ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ  ചെയർമാനും മാനേജിംഗ് ഡയറക്ടറും ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകനുമാണ് ബോബി.  ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയായ   ബോബി ചെമ്മമണ്ണൂർ രക്തദാനത്തിന്റെ മഹത്ത്വം വെളിവാക്കാൻ 812   കിലോമീറ്ററിനുമേൽ മാരത്തൺ ഓട്ടം ഓടി ജനശ്രദ്ധ നേടി .സ്വതന്ത്ര ആംബുലൻസ് സർവീസ്,    രക്തബാങ്ക്, സൗജന്യ അരിവിതരണം മുതലായ അനേകം സാമൂഹ്യസേവനപ്രവർത്തനങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്. സാമൂഹ്യസേവനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മറ്റ്പല പുരസ്കാരങ്ങളും ലഭിച്ചിട്ടുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top