ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി അമേരിക്കയിലും

boby-chemmanur-jewellers-America

ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോ റൂം അമേരിക്കയിലും പ്രവര്‍ത്തനമാരംഭിക്കുന്നു. അമേരിക്കയിലെ ആദ്യത്തെ മലയാളി ജ്വല്ലറി ഷോറൂം ആണ് ബോബി ചെമ്മണ്ണൂര്‍. 40ാംമത്തെ ഷോറൂം ആണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കാന്‍ പോകുന്നത്.

ഈ മാസം 30 ആണ് ബോബി ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്റെ ഉദ്ഘാടനം. 6000 ചതുരശ്ര അടി വിസ്തൃതിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഷോറൂമില്‍ സ്വര്‍ണ്ണം, ഡയമണ്ട് ആഭരണങ്ങള്‍ക്ക് പുറമെ ലോകപ്രശസ്ത വാച്ചുകളുടെ അതിവിപുലമായ ശേഖരവും ഒരുക്കിയിരിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോബി ആന്റ് മറഡോണ ഫൈനാന്‍സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റിന്റെ 121ാമത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനവും ഈ അവസരത്തില്‍ നടക്കുന്നതാണ്. ഏപ്രില്‍ 30ന് അമേരിക്കയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കൈടുക്കും.

Top