ശ്രീനഗർ: ശ്രീനഗറിൽ വിവാദ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്നു സംസ്‌കരിച്ച രണ്ട്പേരുടെ മൃതദേഹങ്ങൾ പൊലീസ് പുറത്തെടുത്തു. മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറും. ഏറ്റുമുട്ടലിനെക്കുറിച്ചു മജിസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ്, സംസ്‌കരിച്ച മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള തീരുമാനം ഉണ്ടായത്.
തിങ്കളാഴ്ചയാണ് ശ്രീനഗറിലെ ഹൈദർപോറയിൽ വാണിജ്യസമുച്ചയത്തിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് മുഹമ്മദ് അൽത്താഫ് ഭട്ട്, ഡെന്റൽ സർജനായ മുദാസിർ ഗുൽ എന്നിവർ വെടിയേറ്റ് മരിച്ചത്. ഭീകരരുടെ വെടിയേറ്റാണ് ഇവർ മരിച്ചതെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് ഭീകരരും പൊലീസും തമ്മിലുള്ള വെടിവയ്പിനിടെ ഇവർക്കു വെടിയേൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വാണിജ്യസമുച്ചയത്തിന്റെ ഉടമയായ മുഹമ്മദ് അൽത്താഫ് ഭട്ട് ഭീകരരെ സഹായിച്ചിരുന്നയാളാണെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീടു തിരുത്തി. ഇതോടെ കടുത്ത വിമർശനങ്ങളുമായി പ്രമുഖ നേതാക്കൾ രംഗത്തെത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധം കടുപ്പിച്ചതോടെ ലഫ്. ഗവർണർ മനോജ് സിൻഹ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ജനങ്ങൾക്കായിരിക്കുകയാണ്. ഇത്തരത്തിൽ നീതി നടപ്പാക്കാനാവില്ലെന്നും ഒമർ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധം കടുപ്പിച്ചതോടെ ലഫ്. ഗവർണർ മനോജ് സിൻഹ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അഡീ. ജില്ലാ മജിസ്‌ട്രേറ്റ് ഖുർഷിദ് അഹമ്മദ് ഷാ സംഭവത്തെക്കുറിച്ച് അന്വേഷിക്കും.