ഡോക്ടറുടെ കൊലയളികളെ കൊലപ്പെടുത്തിയത് കമ്മിഷണറായ വി.സി. സജ്ജനാര്‍..!! വാറങ്കൽ പ്രതികളെ വെടിവച്ചിട്ട സിഹം

സൈബരാബാദ് മെട്രോപൊലീറ്റന്‍ പൊലീസ് കമ്മിഷണറായ വി.സി. സജ്ജനാര്‍ ഐപിഎസ് ചുമതലയിലിരിക്കുമ്പോള്‍ ഏറ്റുമുട്ടല്‍ കൊല നടക്കുന്നതു രണ്ടാം തവണയാണ്. വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി തീ കൊളുത്തി കൊന്ന പ്രതികള്‍ വെടിയേറ്റു വീണത് വി.സി. സജ്ജനാറിന്റെ അധികാരപരിധിയിലാണ്. ഇതിനിമുമ്പും സജ്ജനാർ ഏറ്റുമുട്ടൽ കൊല നടത്തിയിട്ടുണ്ട്.

മുന്‍പ് ആന്ധ്രയിൽ പോലീസ് സൂപ്രണ്ട് ആയിരുന്നപ്പോള്‍ ആസിഡ് ആക്രമണത്തിലെ പ്രതികളായിരുന്ന മൂന്ന് യുവാക്കള്‍ ഇതേരീതിയിൽ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സജ്ജനാര്‍ 2008ല്‍ വാറങ്കല്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടായിരുന്നപ്പോഴാണ് ഏറ്റുമുട്ടല്‍ കൊലപാതകം നടന്നത്. പെണ്‍കുട്ടികള്‍ക്കു മേല്‍ ആസിഡ് ആക്രമണം നടത്തിയ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നിവരാണ് അന്ന് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നത്.

ആക്രമണത്തിന് ഉപയോഗിച്ചിരുന്ന ബൈക്കും ആസിഡ് കുപ്പിയും സൂക്ഷിച്ചിരുന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു സജ്ജനാര്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. തെളിവെടുപ്പിനിടെ പ്രതികള്‍ പെട്ടെന്ന് ഒരു നാടന്‍ തോക്ക് പുറത്തെടുക്കുകയും വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയും ഒരു പോലീസുകാരനു നേരെ ആസിഡ് ആക്രമണം നടത്തുകയും ചെയ്‌തെന്നായിരുന്നു പോലീസ് ഭാഷ്യം. സ്വയരക്ഷയ്ക്കുവേണ്ടി പോലീസ് വെടിയുതിര്‍ക്കുകയും മൂന്നുപേരെയും വധിക്കുകയും ചെയ്തു എന്നും അന്ന് സജ്ജനാര്‍ പറഞ്ഞിരുന്നു.

എന്നാല്‍, പോലീസ് പ്രതികളായ യുവാക്കളെ ആസൂത്രിതമായി വെടിവെച്ചു കൊല്ലുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോലീസ് ഇവരെ വധിക്കുകയായിരുന്നെന്ന് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിരുന്നു.

നക്‌സലൈറ്റുകളെ നേരിടുന്നതിനുള്ള പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്നപ്പോഴും ഏറ്റുമുട്ടുല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഹൈദരാബാദില്‍ നയീമുദ്ദീന്‍ എന്ന നക്‌സലൈറ്റിന്റെ ഏറ്റുമുട്ടല്‍ കൊലപാതകത്തിലും വി.സി. സജ്ജനാര്‍ പ്രധാന പങ്കുവഹിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

Top