തെലങ്കാനയിൽ പ്രതികളെ വെടിവച്ച് കൊന്നത് സർക്കാരിൻ്റെ അറിവോടെയെന്ന് മന്ത്രി..!! വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണം ശക്തം

തെലങ്കാനയിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതു പോലെയുള്ള എന്ത് ക്രൂരത നടന്നാലും അവിടെ ഇത്തരത്തിലുള്ള ഒരു പോലീസ് വെടിവെപ്പുണ്ടാവുമെന്ന മുന്നറിയിപ്പുമായി തെലങ്കാന മന്ത്രി തലസനി ശ്രീനിവാസ യാദവ് . തെലങ്കാനയിലെ പോലീസ് വെടിവെപ്പ് വ്യാജ ഏറ്റമുട്ടലാണെന്ന ആരോപണം നിലനിൽക്കെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.

ഇത്തരത്തിലുള്ള പോലീസ് വെടിവെപ്പുകൾ കുറ്റവാളികൾക്ക് പാഠമാണെന്നും സർക്കാർ സമ്മതത്തോടെയാണ് ഇത് നടന്നതെന്നും മന്ത്രി മാധ്യമങ്ങളോട് സൂചിപ്പിച്ചു.

“നിങ്ങളുടെ സ്വഭാവം മോശമാണെങ്കില്‍, കോടതി വിചാരണയില്‍ പ്രത്യേകിച്ച് ഒന്നും ലഭിക്കുന്നില്ലെങ്കില്‍ കേസുകള്‍ നീണ്ടു പോകുമ്പോള്‍, കുറ്റവാളികള്‍ ജാമ്യം നേടി പുറത്തു പോകുമ്പോള്‍ ഇത് പാഠമാണ്. ഇങ്ങനൊരു സംഭവം ഇനിയുണ്ടാവില്ല. ഈ കൃത്യത്തിലൂടെ ഞങ്ങളൊരു സന്ദേശം നല്‍കുകയാണ്. ഇത്തരത്തില്‍ അതി ക്രൂരമായ കുറ്റകൃത്യം ചെയ്യുമ്പോൾ അത് ക്രൂരമാണെന്നും ഒരു ഏറ്റുമുട്ടല്‍ കൊലയുണ്ടാവുമെന്നതുമാണ് ഞങ്ങളുടെ സന്ദേശം”, മന്ത്രി തലസനി ശ്രീനിവാസ യാദവ് പറഞ്ഞു.

Top