ഇടം കണ്ണ് തുടിച്ചാല്‍ ..?ശരീരഭാഗങ്ങളുടെ തുടിയ്ക്കല്‍ നല്‍കുന്നത് ചില സൂചനകളാണ്.ഭാഗ്യമോ ആപത്തോ ?

നിമിത്തം ഭാരതിയ ജ്യോതിഷത്തിലെ പ്രമുഖമായ വലിയൊരു വിഭാഗമാണ്. മനുഷ്യ ശരീരത്തില്‍ ഓരോ അവയവങ്ങളും തുടിക്കുന്നത് ഒരോ ഫലങ്ങള്‍ക്കുള്ള സൂചനകളാണെന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്. പുരുഷനും സ്ത്രീകള്‍ക്കും ഇക്കാര്യത്തില്‍ വിഭിന്ന ഫലങ്ങളാണ് നിമിത്ത ശാസ്ത്രത്തില്‍ വിധിച്ചിരിക്കുന്നത്.

സാമുദ്രിക ശാസ്ത്ര പ്രകാരം ശരീര ലക്ഷണങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. നമ്മുടെ ശരീര ഭാഗങ്ങളെല്ലാം തന്നെ വളരെ സെന്‍സിറ്റീവ് ആയ ഭാഗമാണ്. ചിലപ്പോള്‍ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ തുടിയ്ക്കാറുണ്ട് ഇതിന് പിന്നില്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും സാമുദ്രിക ശാസ്ത്ര പ്രകാരം ചില സൂചനകളാണ് ഇവ നല്‍കുന്നത്.ആണുങ്ങള്‍ക്ക് വലംകണ്ണ് തുടിച്ചാല്‍ ഐശ്വര്യമാണ്. ഇടം കണ്ണാണെങ്കില്‍ ആപത്തുമാണ്. സ്ത്രീകള്‍ക്ക് വലം കണ്ണു തുടിച്ചാല്‍ അപകടവും ഇടംകണ്ണാണെങ്കില്‍ ഐശ്വര്യവുമാണ്. പെണ്‍കുട്ടികള്‍ക്ക് തുടര്‍ച്ചയായി ഇടം കണ്ണു തുടിച്ചാല്‍ വിവാഹം ഉറയ്ക്കുമത്രേ.വലംകണ്ണ് തുടര്‍ച്ചയായി തുടിച്ചാല്‍ .വൈധവ്യം കണ്ണിന്റെ തുടിപ്പും അതതു ദിവസങ്ങളിലെ ഫലവും തമ്മില്‍ എന്താണു ബന്ധം? എല്ലാം കാണുന്ന കണ്ണിന് വരാനിരിക്കുന്നവയും കാണാനുള്ള കഴിവുണ്ട്. അതു സൂചനയായി അറിയിക്കുന്നതിന്റെ ലക്ഷണങ്ങളാണ് കണ്ണിന്റെ തുടിപ്പുകളെന്നാണ് വിശ്വാസം.
ഇത്തരത്തില്‍ ശരീരഭാഗങ്ങള്‍ തുടിയ്ക്കുന്നത് കൊണ്ട് എന്തൊക്കെ ലക്ഷണങ്ങളാണ് ശരീരം കാണിച്ച് തരുന്നത് എന്ന് നോക്കാം. ശാസ്ത്രീയപരമായി പല വിധത്തിലുള്ള ആരോഗ്യ കാരണങ്ങളുണ്ടെങ്കിലും ചില ലക്ഷണങ്ങള്‍ നമ്മുടെ ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും സൂചിപ്പിക്കുന്നു. എന്തൊക്കെയാണവ എന്ന് നോക്കാം.പുരുഷന്റെ ശരീരത്തിന്റെ ഇടത് ഭാഗമാണ് തുടിയ്ക്കുന്നതെങ്കില്‍ എന്തെങ്കിലും മോശം വാര്‍ത്ത കേള്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് വേണ്ടപ്പെട്ടവരുടെ മരണമോ ജോലി നഷ്ടപ്പെടുന്നതോ അങ്ങനെയെന്തെങ്കിലും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുരുഷന്റെ ശരീരത്തിന്റെ വലത് ഭാഗമാണെങ്കില്‍ ശുഭവാര്‍ത്ത കേള്‍ക്കാനാണ് നിങ്ങളുടെ യോഗം. സ്ത്രീകള്‍ക്കാണെങ്കില്‍ നേരെ തിരിച്ചാണ് വരുന്നത്. വലതുഭാഗം മോശം വാര്‍ത്തയും ഇടതു ഭാഗം നല്ല വാര്‍ത്തയും നല്‍കുന്നതാണ്.നെറ്റി തുടിയ്ക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ, എങ്കില്‍ ഒരു ശുഭവാര്‍ത്തയ്ക്കായി നിങ്ങള്‍ കാതോര്‍ത്തിരിയ്ക്കൂ. പ്രത്യേകിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന വാര്‍ത്തകളാണ് ഇതിലൂടെ ഉണ്ടാവുന്നത്.

കണ്ണ് തുടിയ്ക്കുക എന്നത് സ്ഥിരമായി നമ്മള്‍ കേള്‍ക്കുന്ന ഒന്നാണ്. ഇടത് കണ്ണാണ് തുടിയ്ക്കുന്നതെങ്കില്‍ ശുഭകാര്യങ്ങള്‍ കേള്‍ക്കാനും വലം കണ്ണാണ് തുടിയ്ക്കുന്നതെങ്കില്‍ അശുഭകാര്യങ്ങള്‍ കേള്‍ക്കാനുമായിരിക്കും.വലം കണ്ണ് തുടര്‍ച്ചയായി തുടിച്ച് കൊണ്ടിരിയ്ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. കാരണം ഗുരുതരമായ ഏതെങ്കിലും രോഗത്തിന്റെ തുടക്കമായിരിക്കും ഇത്.EYES-health tips

കവിളാണ് തുടിയ്ക്കുന്നെതെങ്കില്‍ ശുഭകാര്യങ്ങളായിരിക്കും കേള്‍ക്കാന്‍ സാധ്യത. സാമുദ്രിക ശാസ്ത്ര പ്രകാരം കവിള്‍ തുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.സാമുദ്രിക ശാസ്ത്രപ്രകാരം ചുണ്ടാണ് തുടിയ്ക്കുന്നതെങ്കില്‍ പഴയ സുഹൃത്തുക്കളെ കണ്ട് മുട്ടാനുള്ള സാധ്യതയുണ്ട് എന്നാണ് പറയുന്നത്.ചില സമയങ്ങളില്‍ നിങ്ങളുടെ തോള്‍ തുടിയ്ക്കുന്നു. ഇത് സാമ്പത്തികമായി നിങ്ങളെ സ്വതന്ത്രമായി നിക്കാന്‍ കഴിവുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

ചിലര്‍ക്ക് ഉള്ളം കൈ തുടിയ്ക്കാറുണ്ട്. ഇതിനര്‍ത്ഥം നിങ്ങള്‍ ഉടനെ തന്നെ എന്തോ വലിയ പ്രശ്‌നത്തില്‍ പെടാന്‍ പോകുന്നു എന്നതാണ്.ഇരുകൈയ്യിലേയും വിരലുകള്‍ ചിലപ്പോള്‍ തുടിയ്ക്കാറുണ്ട്. നിങ്ങളുടെ നഷ്ടപ്പെട്ട ബന്ധം വീണ്ടും കണ്ടുമുട്ടാന്‍ സാധ്യതയുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.ചിലര്‍ക്ക് തുടയില്‍ പല വിധത്തില്‍ തുടിപ്പ് ഉണ്ടാവാറുണ്ട്. നിങ്ങളുടെ ആരോഗ്യ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
..പുരുഷന്‍ വലതു വശവും സ്ത്രീകള്‍ക്ക് ഇടതുവശവും തുടിക്കുന്നത് പൊതുവേ നല്ലതാണ്. നേരേ മറിച്ച് ആണുങ്ങള്‍ക്ക് ഇടതു ഭാഗം തുടിക്കുന്നത് ദോഷ ഫലങ്ങളുടെ സൂചനയാണ്, സ്ത്രീകള്‍ക്ക് വലതുവശവും. എന്നാല്‍ ഇക്കാര്യങ്ങളില്‍ ആധുനിക വൈദ്യ ശാസ്ത്രം അംഗീകരിക്കില്ലെങ്കിലും ഇക്കാര്യത്തില്‍ വിശ്വാസമുള്ളവര്‍ നിരവധിയാണ്.

വലത്തായാലും ഇടത്തായാലും ഓരോ അവയവത്തിനും പ്രത്യേകം ഫലങ്ങളുമുണ്ട്. പാട്ടില്‍ പറയുന്നതു നിമിത്ത ശാസ്ത്രപ്രകാരവും ശരിതന്നെ. സ്ത്രീകള്‍ക്ക് ഇടത്തേ കണ്ണിന്റെ തടം തുടിച്ചാല്‍ പ്രിയസമാഗമം ഫലം. ഇടത്തേ കവിള്‍ തുടിച്ചാല്‍ പുരുഷബന്ധം തന്നെ സാധ്യമാകുമത്രേ. ഇതിനു പുരുഷന്മാര്‍ക്കു തുടിക്കേണ്ടത് വലതുഭാഗമാണെന്നു

Top