വാഹനാപകടത്തില്‍ പ്പെട്ട്‌ ചികിത്സയിലിരിക്കെ മരിച്ചയാള്‍ എച്ച്‌.ഐ.വി. ബാധിതന്‍ :ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ആരോഗ്യവകുപ്പ്

ആലപ്പുഴ: പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ എച്ച്‌ഐവി ബാധിതനായ രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ഭീതിയില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജിലെയും ജനറല്‍ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരാണ് ആശങ്കയിലായത്. പിന്നീട് ഇവര്‍ പ്രതിരോധ കുത്തിവയ്പ് എടുത്തു.കഴിഞ്ഞ 29ന് വാഹനാപകടത്തില്‍ പരിക്കേറ്റ അജ്ഞാതനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇതിനിടെ ഇയാളെ ശുശ്രൂഷിച്ച മൂന്നു ഡോക്‌ടര്‍മാര്‍ക്കും നാലു നഴ്‌സുമാര്‍ക്കും അഞ്ചു പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും എച്ച്‌.ഐ.വി. പ്രതിരോധ വാക്‌സിന്‍ നല്‍കി. ഇവര്‍ 28 ദിവസത്തെ പ്രതിരോധ ചികിത്സയിലാണ്‌.

ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നേഴ്‌സുമാര്‍, ഓട്ടോഡ്രൈവര്‍ എന്നിവരടക്കം പതിമൂന്നുപേരുടെ ശരീരത്തില്‍ ഇയാളുടെ രക്തം പുരണ്ടു. പിന്നീട് ഇയാളുടെ രക്തപരിശോധനാഫലം വന്നപ്പോള്‍ എച്ച്‌ഐവി പോസീറ്റീവാണെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെ ഇയാള്‍ മരണപ്പെടുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെയാണ് രോഗിയെ ചികിത്സിച്ചവരടക്കം ഭയപ്പാടിലായത്. മൂന്നു ഡോക്ടര്‍മാര്‍, നാലു നേഴ്‌സുമാര്‍, അഞ്ചു പാരാമെഡിക്കല്‍ ജീവനക്കാര്‍, ഒരു ഓട്ടോഡ്രൈവറടക്കം പതിമൂന്നുപേര്‍ എച്ച്‌ഐവി പ്രതിരോധ കുത്തിവയ്പ് എടുക്കുകയായിരുന്നു. സാധാരണ ഇത്തരം കേസുകളില്‍ പ്രതിരോധ കിറ്റുകള്‍ ഉപയോഗിച്ചാണ് ചികിത്സ നടത്താറുള്ളത്. എന്നാല്‍ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വര്‍ഷങ്ങളായി ഇവ ലഭ്യമല്ല.

2013 നവംബറില്‍ ജില്ലയില്‍ പക്ഷിപ്പനി പടര്‍ന്നപ്പോഴാണ് ഏതാനും കിറ്റുകള്‍ ആശുപത്രികളില്‍ നല്‍കിയത്. എന്നാല്‍ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നും എച്ച്‌ഐവി ബാധിതരായ രോഗികളെ ചികിത്സിക്കുന്നവര്‍ സാധാരണ ഗതിയിലെടുക്കുന്ന പ്രതിരോധ കുത്തിവയ്പ് മാത്രമാണിവര്‍ എടുത്തിട്ടുള്ളതെന്ന് ഡിഎംഒ ഡോ. വസന്തദാസ് വ്യക്തമാക്കി. അല്ലാതെ ആരും എച്ച്‌ഐവി ബാധിതരല്ല. കേവലം പ്രതിരോധ നടപടി സ്വീകരിക്കുകമാത്രമാണ് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡിസംബര്‍ 29-നാണ്‌ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്‌. ഡോക്‌ടര്‍ അടക്കമുള്ള ജീവനക്കാര്‍ കൈയുറ മാത്രം ധരിച്ചാണ്‌ പ്രാഥമിക ചികില്‍സ നല്‍കിയത്‌. ഇവരുടെ ശരീരത്തില്‍ രോഗിയുടെ രക്‌തം പുരണ്ടിരുന്നു. തുടര്‍ന്ന്‌ വിദഗ്‌ധ ചികില്‍സയ്‌ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചു. സുരക്ഷാവസ്‌ത്രം ഇല്ലാത്ത രണ്ടു ഡോക്‌ടര്‍മാര്‍ക്ക്‌ മുറിവ്‌ തുന്നുന്നതിനിടെ സൂചി കൊണ്ട്‌ മുറിവേറ്റു. സംശയം തോന്നിയതിനാലാണ്‌ രക്‌തസാമ്പിളുകള്‍ പരിശോധനയ്‌ക്കയച്ചത്‌. അത്യാസന്ന നിലയിലുള്ളവരില്‍ അഞ്ചു മിനിറ്റിനകം എച്ച്‌.ഐ.വി. പരിശോധന നടത്താനുള്ള എലീസ കാര്‍ഡ്‌ ടെസ്‌റ്റ്‌ കിറ്റ്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമായിരുന്നില്ല. 48 മണിക്കൂറിനു ശേഷമാണു ഫലം വന്നത്‌. അതിനിടെ, ചികില്‍സയിലിരുന്ന ആള്‍ മരിച്ചു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡോക്‌ടര്‍മാര്‍ക്ക്‌ രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രതിരോധ കിറ്റ്‌ നല്‍കണമെന്നാണു വ്യവസ്‌ഥ. ഇയാളെ ചികിത്സിച്ച രണ്ട്‌ ആശുപത്രിയിലും ഇത്തരം പ്രതിരോധ കിറ്റ്‌ ഇല്ലായിരുന്നു.

Top