പുരുഷ വന്ധ്യത കേരളത്തില്‍ ആശങ്കയുണര്‍ത്തുന്നു !..ജീന്‍സ് ആണുങ്ങളെ വന്ധ്യതയിലേക്ക് നയിക്കുന്നു ?

ജീന്‍സ് ധരിക്കുന്നത് ഇന്ന് ഫാഷനായി മാറിയിട്ടുണ്ടെങ്കിലും അത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല.സ്ഥിരമായി ഇറുകിയ വസ്ത്രം ധരിക്കുന്നത് വന്ധ്യതയ്ക്കും കാരണമായേക്കാം. പുരുഷന്മരിലാണ് ജീന്‍സിന്റെ ഉപയോഗം മൂലം വന്ധ്യത കൂടുതലായും കണ്ടുവരുന്നത്. ജീന്‍സ് ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ താപനില വര്‍ധിക്കുന്നതായാണ് കണ്ടുവരുന്നത്. ഇക്കാരണത്താവിയര്‍പ്പുമൂലമുള്ള ഫംഗസ് ബാധയും ഉണ്ടാകാനിടയുണ്ട്.
ഇറുകിയ വസ്ത്രം ധരിക്കുമ്പോള്‍ ഇടുപ്പില്‍ നിന്ന് തുടയെല്ലിലേക്കിറങ്ങുന്ന സംവേദനനാഡി ഞെരുങ്ങുകയും തല്‍ഫലമായി തുടയെല്ലിനു വേദനയുണ്ടാവുകയും നില്‍ക്കുമ്പോള്‍ കാലുകള്‍ കുഴഞ്ഞു പോവുന്ന അവസ്ഥയ്ക്കും കാരണമാവുന്നു.ജീന്‍സ് പോലെ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് ഉദരസംബന്ധിയായ പ്രശ്‌നങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ടൈറ്റ് പാന്റ്‌സ് സിന്‍ഡ്രോം എന്നാണ് ഇതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അറിയപ്പെടുന്നതുതന്നെ. ഇറുകിക്കിടക്കുന്ന വസ്ത്രം ധരിക്കുമ്പോള്‍ ആവശ്യത്തിനുള്ള രക്തയോട്ടവും നടക്കുന്നില്ല. അടിവയറില്‍ സമ്മര്‍ദ്ദം കൂടുമ്പോള്‍ ഭക്ഷണം ദഹിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും. നെഞ്ചെരിച്ചിലിനും ഇത് ഇടയാക്കും.

അതുറപ്പിക്കുന്ന പുതിയ പഠനങ്ങള്‍ പുറത്തുവന്നു.ഇറുകിയ വേഷമായ ജീന്‍സ് ആണുങ്ങളെ വന്ധ്യതയിലേക്ക് നയിക്കുന്നതായി പഠനങ്ങള്‍. പോരാത്തതിന് ഫാസ്റ്റ് ഫുഡും ഉറക്കക്കുറവും. ആധുനിക കാലത്ത് സ്ത്രീ വന്ധ്യതയ്ക്ക് ഒപ്പമാണ് പുരുഷ വന്ധ്യതയും. ജീവിത ശൈലിയിലെ മാറ്റത്തിനൊപ്പം പ്രത്യുത്പാദന സംവിധാനത്തെക്കുറിച്ചുള്ള പുതിയ തലമുറയുടെ അജ്ഞതയും വര്‍ധിച്ചുവരുന്ന വന്ധ്യതയ്ക്ക് കാരണമാണ്. ഇറുകിയ വസ്ത്രമായ ജീന്‍സ് നിങ്ങളുടെ രക്തയോട്ടത്തെ കുറക്കുന്നു. അതിലൂടെ കാലിലെ രക്തക്കുഴലുകള്‍ ചുരുങ്ങുന്നു. കൂടാതെ ശരീരത്തില്‍ നിന്ന് വിയര്‍പ്പ് പുറത്തുപോകാതെ ശരീരത്തില്‍ അടിയുന്നതും വലിയ പ്രശ്‌നമാണ്. അതുപോലെ അടിവസ്ത്രങ്ങളും. ഫാഷന്റെ പേരില്‍ കാണിച്ചുകൂട്ടുന്നതെന്തും വലിയ ദുരന്തത്തിലേക്കാണ് നയിക്കുന്നത്.

ചെറുപ്പക്കാര്‍ പുറത്തു ചോദിക്കാന്‍ മടിക്കുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും.
1.മാറിയ സാഹചര്യത്തില്‍ വിവാഹത്തിനു മുമ്പ് ശുക്ല പരിശോധന നടത്തേണ്ടതുണ്ടോ?

വിവാഹത്തിനു മുമ്പ് ശുക്ല പരിശോധന നടത്തേണ്ടതില്ല. എന്നാല്‍ നടത്തുന്നതിന് യാതൊതു തടസവുമില്ല.

2)അമിതമായ സ്വയംഭോഗശീലം വന്ധ്യതയ്ക്ക് കാരണമാകുമോ? സ്വയംഭോഗം ചെയ്യാത്തവരില്‍ വന്ധ്യതയ്ക്ക് സാധ്യത കുറവാണോ?

അമിതമായ സ്വയംഭോഗം ഒരുകാരണവശാലും വന്ധ്യതയ്ക്ക് കാരണമാകുന്നില്ല. സ്വയംഭോഗവും വന്ധ്യതയും തമ്മില്‍ യാതൊരു ബന്ധവുമില്ല.

3. ഗുഹ്യഭാഗത്തും മുഖത്തും രോമവളര്‍ച്ച കുറഞ്ഞവരില്‍ വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പറയുന്നത് ശരിയാണോ?
ഗുഹ്യഭാഗത്തും മുഖത്തും രോമവളര്‍ച്ചകുറഞ്ഞ പുരുഷന്മാര്‍ ഹോര്‍മോണ്‍ നിലയില്‍ കുറവ് കാണാറുണ്ട്. ഇത്തരക്കാരില്‍ ബീജത്തില്‍ ശുക്ലത്തില്‍ ബീജാണുക്കളുടെ കുറവ് കണ്ടുവരുന്നുണ്ട്. ഇവര്‍ ഹോര്‍മോണ്‍നില പരിശോധിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്.

4. വൃഷണങ്ങള്‍ക്ക് ഏല്‍ക്കുന്ന ക്ഷതം വന്ധ്യതയിലേക്ക് നയിക്കുമോ?

വൃഷണങ്ങള്‍ക്ക് ഏല്‍ക്കുന്ന ക്ഷതം ഹെമറ്റോസീല്‍ അഥവാ രക്തം കട്ടപിടിച്ചു കിടക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇത് വന്ധ്യതയിലേക്ക് നയിക്കണമെന്നില്ല. എങ്കിലും വേദനയും നീരും ഉണ്ടാകുന്നുണ്ടെങ്കില്‍ സ്വാഭാവിക ലൈംഗികബന്ധത്തിന് തടസമാകും. എങ്കിലും കാലക്രമേണ ഇതു മാറുന്നതാണ്.JEANS-S

5. ലിംഗത്തിന് സംഭവിക്കുന്ന ഏതൊക്കെ തകരാറുകളാണ് പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്നത്?

ലിംഗത്തിന് സംഭവിക്കുന്ന തകരാറുകള്‍ പല വിധത്തിലുണ്ട്. പ്രമേഹം നിയന്ത്രണാതീതമാകുമ്പോള്‍ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കൂടുകയും (ബ്ലഡ് ഷുഗര്‍) ലിംഗത്തിന്മേലുള്ള നിയന്ത്രണം കുറയുകയും ഉദ്ധാരണശേഷി ഇല്ലാതാവുകയും ചെയ്യുന്നു. ഇത് പുരുഷ വന്ധ്യതയ്ക്ക് കാരണമാകും.

6. ജന്മനാല്‍ ഒരു വൃഷണം മാത്രമുള്ളവര്‍ക്ക് വന്ധ്യത ഉണ്ടാകുമോ? ഇതിന് എന്താണ് പോംവഴി?

ജന്മനാ ഒരു വൃഷണം മാത്രമുള്ളവരില്‍ വന്ധ്യത ഉണ്ടാകണമെന്നില്ല. ഒരു വൃഷണം സ്വാഭാവികമായ നിലയില്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ ബീജോത്പാദനം നടക്കുന്നതാണ്. എന്നാല്‍ ആ വൃഷണത്തിന് ക്ഷതമോ മറ്റ് പരിക്കുകളോ ഏല്‍ക്കുന്നതുവഴി വന്ധ്യതയിലേക്കു നയിക്കുന്നു.

ജനിക്കുന്ന കഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കേണ്ടതാണ്. കാണാത്ത വൃഷണത്തെ വൃഷണസഞ്ചിയിലേക്ക് എത്തിക്കാവുന്നതുമാണ്. അല്ലാത്തപക്ഷം വയറിനുള്ളില്‍ കാണപ്പെടുന്ന ഈ വൃഷണം കാലക്രമേണ പ്രവര്‍ത്തനരഹിതമായി പോകുന്നു.

7. ദീര്‍ഘകാലം സ്ഖലനം നടക്കാതിരുന്നാല്‍ ബീജത്തിന്റെ ചലനശേഷി കുറയുമെന്ന് പറയുന്നത് ശരിയാണോ? എന്തുകൊണ്ടാണിത്?

നാലഞ്ചുദിവസം സ്ഖലിക്കാതിരിക്കുന്ന ശുക്ലത്തില്‍ ബീജാണുക്കളുടെ ചലനശേഷി ഗണ്യമായി കുറഞ്ഞുകാണുന്നു. ഇതിനാല്‍ അണ്‌ഡോല്‍പാദനം നടക്കുന്ന ദിവസങ്ങളില്‍ ഇടവിട്ട ദിനങ്ങളില്‍ ബന്ധപ്പെടുന്നത് ഗര്‍ഭധാരണത്തിനു സാധ്യത ഏറുന്നു.

പതിവായി ചൂടുവെള്ളത്തില്‍ കുളിക്കുന്നതുകൊണ്ട് വന്ധ്യത ഉണ്ടാകുമോ? ഉണ്ടെങ്കില്‍ എന്താണ് ഇതിനു കാരണം?സാധാരണ ചൂടുവെള്ളത്തില്‍ കുളിക്കുന്നതുകൊണ്ട് വന്ധ്യത ഉണ്ടാകും. ശുക്ലത്തില്‍ ബീജാണുക്കളുടെ എണ്ണം കുറഞ്ഞവര്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണ് ഉത്തമം. ഒട്ടിച്ചേര്‍ന്ന അടിവസ്ത്രങ്ങളും ജീന്‍സും ധരിക്കുക, പുകവലി, മദ്യപാനം മുതലായവ ബീജാണുക്കളുടെ എണ്ണം കുറയ്ക്കുന്നതായി കണ്ടുവരുന്നു.

Top