ലീഗിന്റെ കള്ളവോട്ട് സ്ഥിരീകരിച്ച് കളക്ടര്‍.. ഹാജരാകാൻ നോട്ടിസ്

കണ്ണൂര്‍: കണ്ണൂർ പുതിയങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന പരാതിയിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു. കാസര്‍കോഡ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് സ്ഥിരീകരിച്ച് ജില്ലാ കളക്ടര്‍ ഡി സജിത് ബാബു. ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് ഫായിസ് രണ്ടു ബൂത്തുകളില്‍ വോട്ട് ചെയ്തുവെന്നും ഫായിസിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടുവെന്നും കളക്ടര്‍ അറിയിച്ചു

ആഷിഖ് എന്നയാള്‍ 69–ാം നമ്പര്‍ ബൂത്തില്‍ രണ്ടുതവണ വോട്ടുചെയ്തെന്ന് കണ്ടെത്തി. 69–ാം നമ്പര്‍ ബൂത്തിലെ വോട്ടറായ മുഹമ്മദ് ഫായിസ് 70–ാം ബൂത്തിലും വോട്ട് ചെയ്തു. ഹാജരാകാൻ രണ്ടുപേര്‍ക്കും കലക്ടർ നോട്ടിസ് നൽകി. നാളെ രണ്ടുമണിക്ക് ഹാജരായി വിശദീകരണം നല്‍കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫായിസ് 69-ാം നമ്പര്‍ ബൂത്തിലും 70-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തതായാണ് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന്‍രെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

മറ്റൊരു ലീഗ് പ്രവര്‍ത്തകനായ ആഷിഖ് എന്നയാള്‍ 69-ാം നമ്പര്‍ ബൂത്തില്‍ രണ്ടു തവണ വോട്ടു ചെയ്തതായും സ്ഥിരീകരിച്ചു. ഇയാളോടും നാളെ നേരിട്ട് ഹാജരാകാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. നേരിട്ട് ഹാജരായില്ലെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനും കളക്ടര്‍ക്ക് അധികാരമുണ്ട്.

കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്നാണ് പരാതി. കള്ളവോട്ടിന്റെ ദൃശ്യങ്ങളും സിപിഐ എം പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിയില്‍ അന്വേഷണം നടത്താന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.പഴയങ്ങാടി ജമാ അത്ത് യുപി സ്കൂളിലെ 69,70 ബൂത്തുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫിസർ ഉൾപ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. തുടർന്ന് വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് മുഹമ്മദ് ഫായിസിനേയും ആഷിഖിനേയും തിരിച്ചറിഞ്ഞത്. നാളെ ഇവരുടെ വിശദീകരണം കൂടി കേട്ട ശേഷമാകും അന്തിമ റിപ്പോർട്ട്.</

Top