അമ്മയെ ചൂലിന് തല്ലി പതിനേഴുകാരന്‍

പരീക്ഷയിലെ മാര്‍ക്ക് അയല്‍വാസിയോട് പറഞ്ഞ അമ്മയെ ചൂലിന് തല്ലി പതിനേഴുകാരന്‍. മകന്‍ പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്നും ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അയല്‍വാസിയോട് പറഞ്ഞതിനെക്കുറിച്ച് അറിയാനിടയായതിന് പിന്നാലെയായിരുന്നു മകന്റെ ക്രൂരമായ പീഡനം. അമ്പതുവയസിനടുത്ത് പ്രായം വരുന്ന സ്ത്രീയെ മകന്‍ ചൂലിന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സഹോദരിയാണ് ചിത്രീകരിച്ചത്. അമ്മയെ അടിക്കരുതെന്നും വീഡിയോ പൊലീസിന് നല്‍കുമെന്നുമുളള സഹോദരിയുടെ മുന്നറിയിപ്പും അവഗണിച്ചായിരുന്നു മര്‍ദ്ദനം. മിണ്ടാതിരിക്കണമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇന്നലെ രാവിലെയാണ് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചാല്‍ സഹോദരിയ്ക്കും മര്‍ദ്ദനമുണ്ടാകുമെന്ന് ഭീഷണപ്പടുത്തിയെങ്കിലും സഹോദരി പൊലിസിനെ സമീപിക്കുകയായിരുന്നു. സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെംഗലുരു ജെ പി നഗര്‍ പൊലീസ് പതിനേഴുകാരനെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി. അമ്മയോട് നടത്തിയ മര്‍ദ്ദനത്തിന് പതിനേഴുകാരന്‍ മാപ്പു പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയ പതിനേഴുകാരനെ പൊലീസ് വിട്ടയച്ചു.

Latest
Widgets Magazine