ചേച്ചിയെയും കൂട്ടുകാരികളെയും അറസ്റ്റ് ചെയ്യണമെന്ന് മൂന്നാംക്ലാസുകാരൻ.പരിഹാരം കണ്ടെത്തി പൊലീസ്

കോഴിക്കോട്: വെറും പത്ത് വയസുള്ള സഹോദരിയെയും കൂട്ടുകാരികളെയും അറസ്റ്റ് ചെയ്യണമെന്ന് മൂന്നാംക്ലാസുകാരന്‍. വീടിന് മുന്നിലൂടെ നടന്നുപോയ ജനമൈത്രി പോലീസുകാരെ പരാതി ഏല്‍പ്പിക്കുകയായിരുന്നു മൂന്നാംക്ലാസുകാരന്‍. ഇംഗ്ലീഷില്‍ എഴുതിയ പരാതിയില്‍ അഞ്ചുപേരെയും പെട്ടെന്നുതന്നെ അറസ്റ്റുചെയ്യണമെന്നായിരുന്നു ആവശ്യം.ആദ്യം തമാശയാണെന്ന് പൊലീസ് കരുതിയെങ്കിലും സംഭവം കുറച്ച് ഗൗരവമുള്ളതാണെന്ന് മനസിലായ പൊലീസ് സ്റ്റേഷനിലേക്ക് എല്ലാവരെയും വിളിച്ചു വരുത്തിയാണ് പ്രശ്നം പരിഹരിച്ചത്.

സഹോദരിയെയും കൂട്ടുകാരികളെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇംഗ്ലീഷില്‍ എഴുതിയ പരാതിയില്‍ ഉള്ളത്. ചേച്ചിയേയും സുഹൃത്തുക്കളെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പരാതി. തുടര്‍ന്ന് സഹോദരി ഉള്‍പ്പെടെയുള്ള അഞ്ച് പേരെയും രക്ഷിതാക്കളുടെ സഹായത്തോടെ കസബ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്തു. തന്നെ കളിക്കാനായി സഹോദരിയും സുഹൃത്തുക്കളും കൂട്ടുന്നില്ലെന്നും അവര്‍ തന്നെ കളിയാക്കുകയാണെന്നും ആയിരുന്നു മൂന്നാം ക്ലാസുകാരന്റെ പ്രശ്‌നം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിയില്‍ സഹോദരി ഉള്‍പ്പെടെ അഞ്ച് പേരുടെയും മുഴുവന്‍ പേരും പ്രായവും ഒക്കെ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ പരാതിക്കാരന്റെ മേല്‍വിലാസം പൂര്‍ണമായും ഉണ്ടായിരുന്നു. സഹോദരി, അയല്‍വാസികള്‍കൂടി ആയ പതിനാല് വയസ്സുള്ള രണ്ട് പേര്‍, പതിനെട്ട് കാരിയും പതിനഞ്ച് കാരിയുമായ രണ്ട് പേര്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു കുട്ടി പരാതിക്കാരന്റെ ആവശ്യം.

തന്റെ ആവശ്യം ഉടന്‍ പരിഹരിക്കണമെന്ന പിടിവാശിയിലായിരുന്നു പരാതിക്കാരന്‍. കസബ സ്റ്റേഷനിലെ സീനയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ യുപി ഉമേഷ്. കെടി നിറാസ് എന്നിവര്‍ അവസാനം മധ്യസ്ഥത നിന്ന് പ്രശ്‌നം പരഹരിച്ചു. പരാതി നല്‍കിയ മൂന്നാം ക്ലാസുകാരനെയും സഹോഗരിയെയും കൂട്ടുകാരികളെയും ഒന്നിച്ചിരുത്തി ഉടമ്പടിയുണ്ടാക്കി. കളിക്ക് കൂട്ടാമെന്നും കളിയാക്കില്ലെന്നും പൊലീസുകാരുടെ സാന്നിധ്യത്തില്‍ ഉറപ്പുലഭിച്ച പരാതിക്കാരന്‍ സന്തോഷത്തോടെ രക്ഷിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം വീട്ടിലേക്ക് പോയി.

ചെറിയ കുട്ടിയായതിനാൽ തങ്ങൾക്കൊപ്പം കളിക്കേണ്ടെന്ന് കൂട്ടുകാരികളും പറഞ്ഞു. സങ്കടവുമായി മാതാപിതാക്കളുടെ അടുത്തെത്തിയെങ്കിലും കാര്യം ഇത്രമാത്രം ഗുരുതരമാണെന്ന് അവരും കരുതിയില്ല. ഒന്ന് കളിക്കാൻ ഒരു രക്ഷയുമില്ലാതെ വന്നതോടെ പൊലീസ് തന്നെ ശരണം എന്ന കടുത്ത തീരുമാനത്തിലേക്ക് ആ കുഞ്ഞ് എത്തുകയായിരുന്നു.

ആരും അറിയാതെ പരാതി എഴുതി ബാഗിൽ സൂക്ഷിച്ചു. പരാതിയിൽ ചേച്ചിയുടെയും കൂട്ടുകാരികളുടെയും മുഴുവൻ പേരും പ്രായവും ഉണ്ടായിരുന്നു. മാത്രമല്ല, പരാതിക്കാരന്റെ മേൽവിലാസം പൂർണമായും ഉണ്ടായിരുന്നു. ഞായറാഴ്ച വിവരശേഖരണത്തിന്റെ ഭാഗമായി ജനമൈത്രി പൊലീസ് പുതിയപാലത്തെ വീട്ടിലെത്തിയപ്പോൾ ആരും കാണാതെ പരാതി പൊലീസിന് കൈമാറുകയായിരുന്നു. വീട്ടിലിരുന്ന് പറഞ്ഞു തീർക്കാവുന്ന പരാതി ആയിരുന്നിട്ടും കുട്ടിയുടെ സംതൃപ്തി കൂടി കണക്കിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

ചേച്ചിയുടെയും കൂട്ടുകാരികളുടെയും കൂടെ കളിക്കണമെന്നും തന്നെ കളിയാക്കാൻ പാടില്ലെന്നും ആയിരുന്നു കുട്ടി കുറുമ്പന്റെ ഒരേയൊരു ആവശ്യം. ചേച്ചിയും കൂട്ടുകാരികളും ചിരിച്ചുകൊണ്ട് അത് സമ്മതിക്കുകയും നോക്കി പോലും വേദനിപ്പിക്കില്ലെന്ന് വാക്ക് നൽകുകയും ചെയ്തു. എന്നാൽ, ഇനി കളിക്കാൻ കൂട്ടാതിരിക്കുകയോ കളിയാക്കുകയോ ചെയ്താൽ നേരിട്ട് വിളിക്കാൻ പൊലീസുകാരൻ മൊബൈൽ നമ്പറും കൈമാറി. ഏതായാലും പ്രശ്നങ്ങൾക്ക് ശുഭ പര്യവസാനം ആയതോടെ പരാതിക്കാരനും ‘പ്രതിസ്ഥാനത്ത്’ ഉള്ളവരും സന്തോഷത്തോടെ ഒരുമിച്ച് വീട്ടിലേക്ക് മടങ്ങി.

Top