താന്‍ മരിച്ചെന്ന് കൂട്ടുകാരിയുടെ വ്യാജ സന്ദേശം; പതിനൊന്നുകാരന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ പതിമൂന്ന്കാരിക്കെതിരെ കേസ്

മിഷിഗണ്‍: മറ്റൊരാളാണെന്ന വ്യാജേന സ്വന്തം മരണവാര്‍ത്ത സ്‌നാപ്ചാറ്റിലൂടെ  കൂട്ടുകാരനെ അറിയിച്ച പതിമൂന്നുകാരിക്ക് എതിരെ ക്രിമിനല്‍ കേസ്. ഗേള്‍ഫ്രണ്ട് മരിച്ചെന്ന സന്ദേശം ലഭിച്ച 11കാരനായ ടൈസന്‍ ബെന്‍സന്റെ ആത്മഹത്യയെ തുടര്‍ന്നാണ് നടപടി. സന്ദേശം ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് ടൈസന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സ്‌നാപ്പ്ചാറ്റില്‍ മറ്റൊരു സുഹൃത്തിന്റെ അക്കൗണ്ടിലൂടെയാണ് പെണ്‍കുട്ടി ടൈസന് സന്ദേശം അയച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് പതിനാലിനായിരുന്നു സംഭവം. സംഭവദിവസം സന്തോഷവാനായി വീട്ടിലെത്തിയ ടൈസന്‍ നിര്‍ബന്ധിക്കാതെ തന്നെ ട്യൂഷന് പോയി. രാത്രി ഭക്ഷണത്തിന് ശേഷമാണ് ഉറങ്ങാന്‍ കിടന്നത്. കുട്ടികള്‍ ഉറങ്ങിയോയെന്ന് നോക്കാന്‍ താന്‍ മുറിയില്‍ എത്തിയപ്പോഴാണ് അവശനിലയില്‍ കുട്ടിയെ കണ്ടെത്തിയതെന്ന് ടൈസന്റെ അമ്മ പറയുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നാഴ്ചയ്ക്ക് ശേഷം ടൈസന്‍ മരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശയവിനിമ ഉപാധികള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കല്‍,? സൈബര്‍കുറ്റകൃത്യം എന്നിവയാണ് പെണ്‍കുട്ടിക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

Top