തലച്ചോര്‍ തുറന്നു ശസ്ത്രക്രിയ നടക്കുമ്പോള്‍ ഓപ്പറേഷന്‍ തിയറ്ററില്‍ രോഗിയുടെ പുല്ലാങ്കുഴല്‍ സംഗീതം. കുറെ വര്‍ഷങ്ങളായി കൈകള്‍ക്കു ചലനശേഷിക്കുറവുള്ള അറുപത്തിമൂന്ന്കാരിയായ അന്ന ഹെന്റിയാണു തലച്ചോറിന്റെ ഏതു ഭാഗത്താണു പ്രശ്‌നമെന്നു തിരിച്ചറിയാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പുല്ലാങ്കുഴല്‍ വായിച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായപ്പോഴേക്കും അന്നയുടെ കൈകളുടെ വിറയല്‍ മാറി. ശസ്ത്രക്രിയയ്ക്കിടെ രോഗിയെക്കൊണ്ടു സംഗീതോപകരണം വായിപ്പിച്ചും മറ്റുമുള്ള ഇത്തരം ‘ഡീപ് ബ്രെയ്ന്‍ സ്റ്റിമുലേഷന്‍’ ഈയിടെ ഇന്ത്യയിലും നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ സംഗീതജ്ഞനായ രോഗിയെക്കൊണ്ടു ഗിറ്റാര്‍ വായിപ്പിച്ചായിരുന്നു തലച്ചോര്‍ ശസ്ത്രക്രിയ.
Tags: surgery