പശുവിന്റെ വയറ് കീറിമുറിച്ചപ്പോള്‍ വെറ്റിനറി ഡോക്ടര്‍മാര്‍ ഞെട്ടി; നീക്കം ചെയ്തത് നൂറ് കിലോ മാലിന്യം

cow

അഹമ്മദാബാദ്: വെജിറ്റബള്‍ മാത്രം ഭക്ഷണമാക്കുന്ന പശുവിന്റെ വയറ്റില്‍ നിന്ന് കിട്ടിയത് നൂറ് കിലോയോളം വരുന്ന മാലിന്യം. പശുവിന്റെ വയറ് കീറിമുറിച്ചപ്പോള്‍ വെറ്റിനറി ഡോക്ടര്‍മാര്‍ ഞെട്ടി. ഇരുമ്പ് ആണികളും പ്ലാസ്റ്റിക് കവറുകളും സ്‌ക്രുകളും.

അഹമ്മദാബാദിലെ ജിവ്ദയ ചാരിറ്റബിള്‍ ട്രസ്റ്റിലെ വെറ്റിനറി ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. സബര്‍മതിയില്‍ നിന്ന് ചാരിറ്റബിള്‍ ട്രസ്റ്റില്‍ എത്തിച്ച പശുവിലാണ് ശസ്ത്രക്രിയ നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാലിന്യക്കൂമ്പാരങ്ങളില്‍ നിന്ന് ആഹാരം സ്ഥിരമായി കഴിച്ചതാണ് പശുവിന്റെ വയറ്റില്‍ ഇത്രയും മാലിന്യം ചെല്ലാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 40 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കവറുകള്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും പശുവിന്റെ വയറ്റില്‍ കണ്ടത് അതു മാത്രമായിരുന്നു. പശുവിന്റെ വയറ്റില്‍ കണ്ടെത്തിയ 98 കിലോഗ്രാം മാലിന്യവും നിരോധിത പ്ലാസ്റ്റിക് ആയിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Top