സ്വന്തം ലേഖകൻ
കൊച്ചി: രണ്ടാം പിണറായി മന്ത്രിസഭയിൽ കെ കെ ശൈലജയെ ഒഴിവാക്കിയ സിപിഎം നടപടിക്ക് എതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ‘ബ്രിങ് ബാക് ശൈലജ ടീച്ചർ’ എന്ന പേരിലാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ചെത്തിയ ശൈലജയെ ഒഴിവാക്കിയത് ശരിയെന്നാണ് വിമർശനം ഉയർന്ന് വന്നിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ വിജയം കെ കെ ശൈലജയുടെ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള പ്രവർത്തനങ്ങളുടെകൂടി ഫലമാണ്.
മന്ത്രിസഭയിൽ പിണറായി വിജയനൊപ്പം ഉണ്ടാകുമെന്ന് കരുതിയിരുന്ന ശൈലജയുടെ പുറത്തുപോക്ക് പൊതുസമൂഹത്തിൽ വളരെ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതുമുഖങ്ങൾക്ക് അവരസം നൽകാനാണ് ശൈലജയെ ഒഴിവാക്കിയത് എന്നാണ് സിപിഎം നൽകുന്ന വിശദീകരണം.
പുതുമുഖങ്ങൾക്ക് അവസരം നൽകാനാണെങ്കിൽ പിണറായി വിജയനെ മാത്രം നിലനിർത്തിയത് എന്തിനാണെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. കെ ആർ ഗൗരിയമ്മയോടാണ് പലരും ശൈലജയെ ഉപമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
എന്നാൽ പാർട്ടിയുടെ തീരൂമാനം അംഗീകരിക്കുന്നുവെന്നാണ് കെ കെ ശൈലജയുടെ പ്രതികരണം.