മലേഷ്യയില്‍ നിന്നെത്തിയ മലയാളി യുവാവ് മരിച്ചത് കൊറോണ മുലം അല്ല!! അന്തിമ പരിശോധനാ ഫലത്തിലും കൊറോണ അല്ല

കൊച്ചി: ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കെ ആണ് കേരളത്തിലും ഭയപ്പെടുത്തുന്ന റിപ്പോർട്ടുകൾ വന്നത് .എന്നാൽ കൊറോണ ബാധിച്ച മൂന്നുപേരും ആശുപതി വിട്ടു .സർക്കാരിന്റെ കരുതൽ ശക്തമായി തുടരുന്നതിനിടെ മലേഷ്യയില്‍നിന്ന് അസുഖബാധിതനായെത്തി എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററിലായിരുന്ന കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി മരിച്ച സംഭവത്തില്‍ അന്തിമ പരിശോധനാഫലം പുറത്തുവന്നു. വൈറസ് ബാധ സംശയിച്ചിരുന്നെങ്കിലും വൈറല്‍ ന്യുമോണിയയാണു മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും രോഗി മരിച്ചതിനെ തുടര്‍ന്ന് രണ്ടാം സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലൊന്നാണു മലേഷ്യ. 25ഓളം ആളുകളാണ് കൊറോണമൂലം മലേഷ്യയില്‍ ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. രണ്ടു വര്‍ഷമായി അവിടെ ജോലി ചെയ്യുന്ന യുവാവ് ശ്വാസതടസവും മറ്റും മൂര്‍ഛിച്ചതോടെ നാട്ടിലേക്കു പോരുകയായിരുന്നു. വ്യാഴാഴ്ച രാത്രി വിമാനത്താവളത്തില്‍ പരിശോധനയ്ക്കു വിധേയനാക്കിയശേഷം മെഡി. കോളജ് ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതരാണ് ബന്ധുക്കളെ വിവരമറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായിരുന്നു. ന്യൂമോണിയയ്ക്കു പുറമേ, ശരീരത്തിന് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത് ഡയബെറ്റിക് കീറ്റോ അസിഡോസിസും ബാധിച്ചിരുന്നു. ഇതേ സമയം, രാജ്യത്ത് കൊറോണ ബാധ ഉണ്ടെന്ന് സംശയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു. പരിശോധനാഫലം നെഗറ്റീവ് ആയതിനെതുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. ചൈനയില്‍ നിന്നെത്തിയ, നിരീക്ഷണത്തിലിരുന്ന ആളുകളില്‍ ചിലരെയും വീടുകളിലേക്ക് മടക്കി അയച്ചു.

Top