കൊറോണ ഭീതിയൊഴിയാതെ രാജ്യം,​ക്രൂയിസ് കപ്പലില്‍ കുടുങ്ങിയവരില്‍ 200 ഇന്ത്യക്കാര്‍. സംഘത്തിൽ മലയാളികളും ഉണ്ടെന്ന സംശയം

ന്യൂഡൽഹി: ജപ്പാനിലെ ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ ചില യാത്രക്കാർക്ക് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗബാധയെത്തുടർന്ന് കപ്പലിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഇന്ത്യക്കാരുമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ക്രൂ അംഗങ്ങളും യാത്രക്കാരുമുൾപ്പെടെ നിരവധി ഇന്ത്യക്കാർ കപ്പലിലുണ്ടെന്ന് മന്ത്രി ട്വീറ്റിലൂടെ അറിയിച്ചു. അതേസമയം, അവരിൽ ആർക്കും കൊറോണ പോസിറ്റീവ് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.പശ്ചിമബംഗാള്‍ സ്വദേശിയുള്‍പ്പെടെ നിരവധി ക്രൂ അംഗങ്ങളാണ് ജപ്പാനിലെ യോക്കോഹാമ തുറമുഖത്തുള്ള കപ്പലിലുള്ളത്. കപ്പിലെ യാത്രക്കാരില്‍ 61 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെയാണ് ഇവര്‍ ഇന്ത്യന്‍ അധികൃതരോട് സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. ചൈനയില്‍ ഇതിനകം 700 ഓളം പേരാണ് കൊറോണ ബാധയെത്തുടര്‍ന്ന് മരണമടഞ്ഞത്. 30000 ഓളം പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

‘കൊറോണ വൈറസ് കാരണം ക്രൂ അംഗങ്ങളും യാത്രക്കാരുമുൾപ്പെടെ നിരവധി ഇന്ത്യക്കാർ ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ടോക്കിയോയിലെ ഞങ്ങളുടെ എംബസി നൽകിയ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് പരിശോധന ഫലത്തിൽ ആർക്കും കൊറോണ പോസിറ്റീവ് ഇല്ല’- മന്ത്രി ട്വീറ്റ് ചെയ്തു.ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ പത്തോളം യാത്രക്കാർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കപ്പലിലുണ്ടായിരുന്ന നാലായിരത്തോളം പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞമാസം ഇതേ കപ്പലിൽ യാത്ര ചെയ്തയാൾക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. യാത്രയ്ക്കിടെയിൽ ഇയാളിൽ രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. ഹോങ്കോംഗ് തുറമുഖത്ത് കപ്പലിറങ്ങിയ ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് നടന്ന പരിശോധനയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.അതേസമയം സംഘത്തിൽ മലയാളികൾ ഉണ്ടോയെന്ന് വ്യക്തമല്ല. നിലവിൽ ഇന്ത്യയിൽ സ്ഥിരീകരിച്ച മൂന്ന് കൊറോണ കേസുകളും കേരളത്തിൽ നിന്നുള്ളതാണ്. ചൈനയിലെ വുഹാനിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികളിലാണ് രോഗബാധ കണ്ടെത്തിയത്.

പുതിയതായി രോഗം ബാധിച്ച 21 പേരില്‍ ജപ്പാന്‍ പൗരന്മാര്‍ക്ക് പുറമേ കാന‍ഡ, ആസ്ട്രേലിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. എന്നാല്‍ ഗുരുതരാവസ്ഥയിലുള്ളവരെ കപ്പലില്‍ നിന്ന് മാറ്റിയിട്ടുണ്ട്. പുതിയ രോഗ ബാധയുണ്ടാവാതിരിക്കാന്‍ യാത്രക്കാരോട് ജനാലകളില്ലാത്ത ക്യാബിന് ഉള്ളില്‍ നില്‍ക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും ആരോഗ്യ വകുപ്പ് പറയുന്നു. എല്ലായ്പ്പോഴും മാസ്ക് ധരിക്കാനും നിര്‍ദേശമുണ്ട്. ജപ്പാനിലെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു.

 

Top