നിസ്സാമുദ്ദീന്‍ ദര്‍ഗയില്‍ തബ്ലീക് ഇ ജമാഅത്ത് സംഘടിപ്പിച്ച മതചടങ്ങിന് 2000ത്തോളം പേർ! വിദേശികളും; 6 പേർക്ക് കൊവിഡ്! പരന്നെന്ന് ആശങ്ക!

ന്യൂഡല്‍ഹി: കൊറോണ ഭീതിയുടെ മുള്‍മുനയിലാണ് ദില്ലി.നിസാമുദ്ദീന്‍ മര്‍കസ് എന്നറിയപ്പെടുന്ന ‘ആലമി മര്‍കസി ബംഗ്ളെവാലി’ മസ്ജിദില്‍ തബ്​ലീഗ്​ സംഗമത്തില്‍ പങ്കെടുത്ത ആറ്​ തെലങ്കാന സ്വദേശികള്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. തെലങ്കാന സര്‍ക്കാറാണ്​ ഇക്കാര്യം അറിയിച്ചത്​.നിസ്സാമുദീനിലെ ദര്‍ഗയില്‍ സംഘടിപ്പിച്ച മതപരമായ ചടങ്ങില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകള്‍ക്കാണ് കൊവിഡ് സംശയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശികള്‍ അടക്കം നിരവധി പേര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നാണ് വിവരം. മാത്രമല്ല കഴിഞ്ഞ ദിവസം ഈ ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ മരിക്കുകയുമുണ്ടായിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുത്തവരില്‍ എത്ര പേര്‍ക്ക് കൊവിഡ് ബാധിച്ചുവെന്നോ ആരൊക്കെ എവിടെയൊക്കെ യാത്ര ചെയ്തിട്ടുണ്ടാകാമെന്നോ ഒരു വിവരവും ഇതുവരെ പുറത്ത് വന്നിട്ടില്ല.

നിസ്സാമുദ്ദീന്‍ ദര്‍ഗയില്‍ തബ്ലീക് ഇ ജമാഅത്ത് സംഘടിപ്പിച്ചതാണ് മതപരപമായ ഒത്തുചേരല്‍. രണ്ടായിരത്തില്‍പ്പരം ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. മലേഷ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും സൗദിയില്‍ നിന്നും ദുബായില്‍ നിന്നും അടക്കം ആളുകള്‍ ഇവിടേക്ക് എത്തിയിട്ടുണ്ട്. മാര്‍ച്ച് 1 മുതല്‍ 15 വരെയാണ് ദര്‍ഗയില്‍ പരിപാടി നടന്നത്. ഈ പരിപാടിയില്‍ പങ്കെടുത്ത 6 പേര്‍ക്ക് കൊവിഡ് പോസിറ്റീവാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഈ ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചത് കൊവിഡ് മൂലമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇയാളുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിപാടിയില്‍ പങ്കെടുത്ത ആളുകളെ കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസും അധികാരികളും. ദര്‍ഗയും പരിസരവും പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ദില്ലി പോലീസും ദില്ലി ആരോഗ്യ വകുപ്പും ചേര്‍ന്ന് 220 പേരെയാണ് ഇതിനകം ഐസൊലേഷനിലാക്കിയിരിക്കുന്നത്.

തുഗ്ലഖാബാദിലും ലോക് നായക് ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചിരിപ്പിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്നും തെലങ്കാനയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഉളള ആളുകള്‍ ദര്‍ഗയില്‍ എത്തിയിരുന്നു. വന്‍ ജനസാന്ദ്രത ഉളള സ്ഥലമാണിത് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെയാണ് ഇവിടെ പരിപാടി സംഘടിപ്പിച്ചത് എന്നും ആക്ഷേപമുണ്ട്.

ശ്രീനഗറില്‍ കഴിഞ്ഞ ആഴ്ച മരണപ്പെട്ട കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് നിസ്സാമുദ്ദീന്‍ ദര്‍ഗയിലെ പരിപാടി സംബന്ധിച്ചുളള അന്വേഷണം തുടങ്ങിയത്. മാര്‍ച്ച് 31 വരെ 50ല്‍ അധികം ആളുകള്‍ കൂട്ടം ചേരരുത് എന്ന് ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇത് മറി കടന്നാണ് മതപരിപാടി സംഘടിപ്പിക്കപ്പെട്ടത്. പ്രദേശത്ത് വന്‍ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്.

പരിപാടിയില്‍ പങ്കെടുത്ത നൂറിലധികം പേരുടെ കൊവിഡ് പരിശോധനാ ഫലം ചൊവ്വാഴ്ച ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഇത്രയും പേര്‍ ഒരുമിച്ച് കൊവിഡ് നിരീക്ഷണത്തിലാകുന്നത്. വിദേശികളെ മാറ്റിനിര്‍ത്തിയാല്‍ 600ഓളം ഇന്ത്യക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു എന്നാണ് സൂചന. ദര്‍ഗയിലെ മൗലവിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിനോട് ദില്ലി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ദര്‍ഗ ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയില്‍ 1400 ആളുകള്‍ ഇപ്പോഴുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരില്‍ മിക്കവരും ദക്ഷിണേന്ത്യയില്‍ നിന്നുളളവരാണ്. 280 വിദേശികളും ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനതാ കര്‍ഫ്യൂവിന് ശേഷം ഇവരെ തിരിച്ച് നാടുകളിലേക്ക് അയക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഇക്കൂട്ടത്തിലുളളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ അത് ഭയാനകമായ സ്ഥിതിയിലേക്കാവും ദില്ലിയെ തളളിയിടുക.

പരിപാടിയില്‍ പങ്കെടുത്തവരിൽ ഒരു വിഭാഗം ബസ്സിലും ട്രെയിനിലും വിമാനത്തിലുമടക്കമാണ് തിരികെ പോയിട്ടുളളത്. കൂടുതല്‍ ആളുകളെ രോഗലക്ഷണങ്ങളോടെ കണ്ടെത്തിയാല്‍ ക്വാറന്റീന്‍ ചെയ്യുന്നതിന് കൊണ്ട് പോകാന്‍ ബസ്സുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രദേശത്ത് ഡ്രോണ്‍ ഉപയോഗിച്ചാണ് പോലീസ് നിരീക്ഷണം നടത്തുന്നത്. പരിപാടിയില്‍ പങ്കെടുത്തവര്‍ താമസിച്ചിരുന്ന ഹോട്ടലുകള്‍ പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.

Top