മകനും മരുമകൾക്കും കൊറോണ; ആരോഗ്യമന്ത്രി കെ.കെ. ശൈലജ ക്വാറന്റൈനിൽ

തിരുവനന്തപുരം : മകനും മരുമകൾക്കും കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ക്വാറന്റൈനിൽ പ്രവേശിച്ചു. മന്ത്രിയുടെ മകനും മരുമകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മീറ്റിംഗുകളെല്ലാം ഓണ്‍ലൈന്‍ ആണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. തനിക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലെന്നും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ ഏകോപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്ന സാഹചര്യത്തിൽ അതേ വീട്ടിൽ നിന്നും വന്ന് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയിരുന്നു. സാമൂഹിക അകലമോ കൊറോണ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് മുഖ്യമന്ത്രി പോളിംഗ് ബൂത്തിലെത്തിയത്. തുടർന്ന് മുഖ്യമന്ത്രിയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ഏഴ് ദിവസത്തെ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട മുഖ്യമന്ത്രിയെ പറഞ്ഞയ്ക്കാൻ നിരവധി പേരാണ് ആശുപത്രിയ്ക്ക് മുന്നിൽ അണിനിരന്നത്. സഭവം വിവാദമായതോടെ ഇതിനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നത്. പൊതുജനങ്ങളുടെ ആരോഗ്യ കണക്കിലെടുക്കാതെ പെരുമാറിയ മുഖ്യമന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്ന് പരാതിയും ലഭിച്ചിരുന്നു.

കുറിപ്പ്,

പ്രിയമുള്ളവരെ,

എന്റെ മകന്‍ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്‍ടാക്ട് വന്നതിനാല്‍ ഞാന്‍ ക്വാറന്റയിനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുന്നതാണ്.

Top