ലണ്ടന്‍: ബ്രിട്ടനിലെ ഹുള്ളിലെ ചുവന്ന തെരുവിലെ സ്ഥിതി പരിതാപകരമെന്ന് റിപ്പോര്‍ട്ട്. ഇവിടെ നാല്‍പതോളം വേശ്യകളാണുള്ളത്. ഇവരുടെ തൊഴില്‍ നിലയും ജീവിത സാഹചര്യങ്ങളും വളരെ ശോചനീയമാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രസവം കഴിഞ്ഞ് അര മണിക്കൂറിനുള്ളില്‍ തൊഴിലില്‍ തിരിച്ച് കയറിയവര്‍ വരെ ഇവിടെയുണ്ട്. വികസനത്തിന്റെ പേരില്‍ വീമ്പ് പറയുന്ന ബ്രിട്ടനിലെ സ്ത്രീകളുടെ സ്ഥിതി ദയനീയമാണെന്നാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
ഹുള്ളിലെ ചുവന്ന തെരുവിലുള്ള ഒരു സ്ത്രീ പ്രസവത്തിന് ശേഷം വെറും 30 മിനുറ്റ് കഴിഞ്ഞ് തന്റെ തൊഴിലിലേക്ക് തിരിച്ച് കയറിയെന്ന ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുത്തിയിരിക്കുന്നത് ഇവിടുത്തെ ഒരു പൊലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസറാണ്. ഇവിടെ വിവിധ സമയങ്ങളിലായി സേവനം അനുഷ്ഠിക്കുന്ന 40ല്‍ പരം ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് ഹുള്ളിലെ ഹെസില്‍ റോഡില്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ലൈംഗിക തൊഴിലാളികളെ സഹായിക്കുന്ന ജാക്വി ഫെയര്‍ബാങ്ക്‌സ് വെളിപ്പെടുത്തുന്നത്. ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കപ്പെട്ട പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരുമാണ്. ഇവരില്‍ നിരവധി പേര്‍ വീടില്ലാത്തവരും തെരുവിലെ വിവിധ ഇടങ്ങളില്‍ കഴിയുന്നവരുമാണ്.
ഇവരില്‍ മിക്കവര്‍ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വ്യാപകമായി കണ്ട് വരുന്നുണ്ട്. കൂടാതെ മനുഷ്യക്കടത്ത് പ്രശ്‌നങ്ങളും കൂട്ടിക്കൊടുപ്പുകാര്‍, ബോയ്ഫ്രണ്ട്‌സ്, തുടങ്ങിയവരാല്‍ ബലാല്‍ക്കാരം ചെയ്യപ്പെടുന്ന പ്രശ്‌നലൈംഗിക തൊഴിലാളികള്‍ അവരുടെ പ്രശ്‌നങ്ങള്‍ തങ്ങളോട് പങ്ക് വയ്ക്കാന്‍ വരുന്നില്ലെന്നും അവര്‍ക്ക് സ്വയം മതിപ്പ് വളരെ കുറവാണെന്നും ഈ ഓഫീസര്‍ എടുത്ത് കാട്ടുന്നു. ഇടപാടുകാര്‍ തങ്ങളില്‍ ആകൃഷ്ടരാകുന്നത് മാത്രമാണ് അല്‍പനേരത്തേക്കെങ്കിലും അവര്‍ ആസ്വദിക്കുന്നതെന്നും ഫെയര്‍ബാങ്ക്‌സ് വെളിപ്പെടുത്തുന്നു.
20കളിലും 30കളിലുമുള്ള സ്ത്രീകളാണ് ഇവിടെ ലൈംഗിക തൊഴിലാളികളായിട്ടുള്ളത്. രണ്ട് പേര്‍ 60ഓളം വയസുള്ളവരുമാണ്. 17ഉം 18ഉം വയസുള്ള പുരുഷന്മാര്‍ മുതല്‍ 80കാര്‍ വരെ ഇവരെ തേടിയെത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.വിവിധ പശ്ചാത്തലങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നുമെത്തിയ ലൈംഗിക തൊഴിലാളികളാണ് ഹുള്ളിലുള്ളത്. പലരും മറ്റ് തൊഴിലുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഈ മേഖലയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നത്. ഇവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടി പൊലീസ് ലൈറ്റ് ഹൗസ്, ദി വൈന്‍യാര്‍ഡ്, ഹംബര്‍ കെയര്‍, തുടങ്ങിയ മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജാക്വി ഫെയര്‍ബാങ്ക്‌സ് വെളിപ്പെടുത്തുന്നു. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ലൈംഗിക തൊഴിലാളികളോട് അനുകമ്പയില്ലാത്തത് അനീതികരമാണെന്നും അവര്‍ മുന്നറിയിപ്പേകുന്നു.
വേശ്യാവൃത്തിയും അവരെ തേടിയെത്തുന്നതും നിയമവിരുദ്ധമാക്കുന്ന ഉത്തരവ് 2014ലെ നിര്‍ണായകമായ ഉത്തരവിലെ സെക്ഷന്‍ 222 പുറത്തിറക്കിയിരുന്നു. ഇതിലേര്‍പ്പെടുന്നവരെ അറസ്റ്റ് ചെയ്യാനും വകുപ്പുണ്ട്. വേശ്യകളെ തേടി എത്തുന്ന ഇടപാടുകാരെ അറസ്റ്റ് ചെയ്യാന്‍ മഫ്ടിയില്‍ പൊലീസുകാരെ നിയോഗിക്കാനും ഈ നിയമം നിര്‍ദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി വേശ്യകളെ തേടിയെത്തിയ 26 പേരെ ഇവിടെ പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ക്ക് 16 സെക്ഷന്‍ 222 ഓര്‍ഡര്‍ നല്‍കിയിരുന്നു. കൂടാതെ 12 മറ്റ് മുന്നറിയിപ്പുകളും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത്തരക്കാരെ കോടതികളിലേക്ക് അയക്കുന്നതിന് പകരം ബോധവല്‍ക്കരണ കോഴ്‌സുകളിലേക്ക് അയക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതിയും പരിഗണനയിലുണ്ട്.