ന്യുഡല്‍ഹി: ഇന്ത്യന്‍ ജയിലുകളുടെ സ്ഥിതി പരിതാപകരമാണെന്ന് കോടികളുടെ വായ്പയെടുത്തു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയുടെ വാദമുനയൊടിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയോടാണ് ഇക്കാര്യത്തില്‍ മോഡി തുറന്നടിച്ചത്. വിജയ് മല്യയെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിലാണ് തങ്ങളുടെ വലിയ നേതാക്കന്മാരായ ഗാന്ധിയും നെഹ്‌റുവും വരെ കിടന്നത് ഇതേ ജയിലിലാണെന്ന് മോഡി തുറന്നടിച്ചത്.
ഇന്ത്യന്‍ ജയിലുകളുടെ സ്ഥിതി പരിതാപകരമാണെന്നും അവിടേക്ക് തന്നെ അയയ്ക്കരുതെന്നും നേരത്തെ ബ്രിട്ടനിലെ ജയിലില്‍ കഴിയുന്ന വിജയ് മല്യ ലണ്ടനിലെ കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. മോഡി കാര്‍ക്കശ്യമായി പറഞ്ഞ ഇക്കാര്യം വിദേശകാര്യമന്ത്രി സുഷ്മ സ്വരാജാണ് വെളിപ്പെടുത്തിയത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നാലു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
2018 ലെ മേകാമണ്‍വെല്‍ത്ത് രാഷ്ട്ര തലവന്മാരുടെ സമ്മേളനത്തിനിടെയാണ് ഇക്കാര്യം മോഡി തെരേസാ മേയോടു ചുണ്ടിക്കാട്ടിയതെന്നും സുഷ്മ വ്യക്തമാക്കി. കേസില്‍ ഇന്ത്യയ്ക്കു മല്യയെ വിട്ടുതരണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് ഇന്ത്യയുടെ ജയിലുകളിലെ സ്ഥിതി മോശമാണെന്നും തന്നെ ഇന്ത്യന്‍ ജയിലിലോട്ട് അയയ്ക്കരുതെന്നും യു.കെ കോടതിയില്‍ മല്യ അഭ്യര്‍ത്ഥിച്ചത്.