പ്രണയത്തെ ചൊല്ലി തര്‍ക്കം; സഹോദരിയെ കഴുത്തറുത്ത് കൊന്നു; അറുത്തുമാറ്റിയ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക്; സഹോദരന്‍ പിടിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ സഹോദരിയെ കഴുത്തറുത്ത് കൊന്ന് സഹോദരന്‍. ആഷിഫയെന്ന യുവതിയാണ് കൊല്ലപ്പെട്ടത് . സഹോദരന്‍ മുഹമ്മദ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണം. ഗ്രാമത്തിലെ തന്നെ ഒരു യുവാവുമായി സഹോദരിക്കുണ്ടായിരുന്ന ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ റിയാസ് സഹോദരി ആഷിഫയുമായി വഴക്കിട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന് ശേഷം വീട്ടില്‍ നിന്ന് എങ്ങോട്ടോ പോയിരുന്നു. തിരികെ വന്ന ശേഷം സഹോദരിയോട് വസ്ത്രങ്ങള്‍ കഴുകാന്‍ പറഞ്ഞു. തുടര്‍ന്ന് ആഷിഫ അലക്കാനുള്ള വെള്ളമെടുക്കുന്നതിനിടെ റിയാസ് കത്തി കൊണ്ട് യുവതിയുടെ കഴുത്തില്‍ പലതവണ കുത്തുകയായിരുന്നു . കഴുത്ത് പൂര്‍ണമായും വേര്‍പെടുന്നത് വരെ ആക്രമണം തുടര്‍ന്നു. ഇതിനുശേഷം റിയാസ് സഹോദരിയുടെ അറുത്തുമാറ്റിയ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു.കൊലപാതക വിവരം ലഭിച്ച പൊലീസിന് റിയാസിനെ വഴിയില്‍ വഴിയില്‍ വെച്ച് പിടികൂടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top