12 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു ; മൂന്ന് പേര്‍ പിടിയില്‍; സംഭവം മധ്യപ്രദേശിലെ ഇന്‍ഡോറില്‍

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍.

മുഖ്യപ്രതിയും മറ്റ് രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ഖുദൈല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഒരു വീട്ടില്‍ എത്തിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അക്ഷയ് സിംഗ് മര്‍ഖം പിടിഐയോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top