ഉഴവൂരിൽ വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് 86കാരൻ ; കിണറ്റിൽ ചാടിയ പ്രതിയെ നാട്ടുകാർ പിടികൂടി ; കൊലപാതക കാരണം ഓർമ്മയില്ലെന്ന് മൊഴി

കോട്ടയം:
ഉഴവൂരിൽ വയോധികയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.ഉഴവൂർ ചേറ്റുകുളം ഉറുമ്പിയിൽ ഭാരതിയമ്മയെയാണ് (82) ഭർത്താവ് രാമൻകുട്ടി(86) വാക്ക് തർക്കത്തെ തുടർന്ന് ഊന്നുവടിയ്ക്ക് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയത്. കൊലപാതക ശേഷം കിണറ്റിൽച്ചാടിയ പ്രതിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ പുലർച്ചേ 5.30ഓടെയായിരുന്നു സംഭവം.
മകൻ സോമനും കുടുംബത്തിനുമൊപ്പമാണ് ഭാരതിയമ്മയും രാമൻകുട്ടിയും താമസം. മുറിക്കുള്ളിൽ നിന്ന് പുലർച്ചെ ശബ്‌ദം കേട്ട് നോക്കിയപ്പോഴാണ് രക്തതത്തിൽ കുളിച്ച ഭാരതിയമ്മയെ കണ്ടെത്തിയത്. തുടർന്നു നടത്തിയ തിരച്ചിലിൽ രാമൻകുട്ടിയെ കിണറ്റിൽ നിന്നും കണ്ടെത്തി. ഉടൻ തന്നെ ഭാരതിയമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രാമൻകുട്ടിയെ ഉഴവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് രാമൻകുട്ടി ഉപയോഗിച്ചിരുന്ന ഊന്നുവടികൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നെന്ന് കണ്ടെത്തിയത്. തലയിൽ ആഴത്തിൽ ക്ഷതമേറ്റിട്ടുണ്ടെന്ന് ഇൻക്വസ്റ്റിൽ കണ്ടെത്തി.

എന്താണ് സംഭവിച്ചതെന്നു കണ്ടെത്തുന്നതിനായി രാമൻകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പ്രായത്തിൻ്റെ അവശതകളും, കിണറ്റിൽ വീണതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളുമുള്ള രാമൻകുട്ടി കൃത്യമായി ഒന്നും ഓർത്തെടുക്കാനാവുന്നില്ലെന്നാണ് പൊലീസിനു മൊഴി നൽകിയത്. ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം രാമൻകുട്ടിയുടെ മൊഴിയെടുക്കുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്. രണ്ടു മാസത്തോളമായി പ്രായാധിക്യവും രോഗങ്ങളും മൂലം, ഭാരതിയമ്മ കിടപ്പിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുവർക്കുമിടയിൽ കാര്യമായ വഴക്കുകൾ ഒന്നും നിലനിന്നിരുന്നില്ല എന്നാണ് നാട്ടുകാരും വീട്ടുകാരും നൽകിയ പ്രാഥമികമായ മൊഴി. ഈ സാഹചര്യത്തിൽ ഇരുവർക്കും ഇടയിലുണ്ടായ പ്രശ്‌നം എന്താണെന്ന സംശയമാണ് ഉയരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചെങ്കിൽ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നാണ് ലഭിക്കുന്ന സൂചന. വിരലടയാള വിദഗ്ധരും സൈൻ്റിഫിക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Top