ബജറ്റില്‍ നീക്കി വച്ച തുക മിച്ചം പിടിച്ച് ഒരു രാജ്യം; ബാക്കിയായ തുക പൗരന്മാര്‍ക്ക് ബോണസായി നല്‍കാന്‍ തീരുമാനം

രാജ്യത്തിന്റെ ബജറ്റില്‍ കോടികള്‍ മിച്ചം. അധികം വന്ന തുക പൗരന്മാര്‍ക്ക് ബോണസായി നല്‍കാനും തീരുമാനം. സിംഗപൂരിലാണ് ഈ പ്രതിഭാസം നടന്നത്. 2017ലെ ബജറ്റില്‍ ആയിരം കോടി സിംഗപൂര്‍ ഡോളറാണ് മിച്ചം വന്നത്. ഇതാണ് ബോണസായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മിച്ചം വന്ന തുകയില്‍ നിന്നും രാജ്യത്തെ 21 വയസും അതിനുമുകളിലുമുള്ള എല്ലാ പൗരന്‍മാര്‍ക്കും ബോണസ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഓരോരുത്തര്‍ക്കും 300 സിംഗപ്പൂര്‍ ഡോളര്‍ വരെ ‘എസ്.ജി’.ബോണസ് ആയി ലഭിക്കും. സിംഗപ്പൂര്‍ ധനകാര്യമന്ത്രി ഹെംഗ് സ്വീ ക്വീറ്റ് പാര്‍ലമെന്റില്‍ ബജറ്റ് പ്രസംഗം നടത്തുന്നതിനിടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓരോ വ്യക്തികളുടേയും വരുമാനത്തിന് അനുസൃതമായിട്ടാണ് ബോണസ് നല്‍കുക. 27 ലക്ഷത്തോളം പേര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. 2018 അവസാനത്തോടെ ബോണസ് കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

28,000 സിംഗപ്പൂര്‍ ഡോളറും അതിന് താഴേക്കും വരുമാനമുള്ളവര്‍ക്ക് 300 ഡോളറായിരിക്കും ലഭിക്കുക. 28001 മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെയുള്ളവര്‍ക്ക് 200 ഡോളര്‍, അതിനു മുകളിലുള്ളവര്‍ക്ക് 100 ഡോളര്‍, എന്നീ രീതിയിലാണ് വിതരണം ചെയ്യുക. സ്റ്റാംപ് ഡ്യൂട്ടിയായി പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനം ലഭിച്ചതാണ് മിച്ചബജറ്റിന് പ്രധാന കാരണമായത്.

ബോണസ് വിതരണം കഴിഞ്ഞ് മിച്ച ബജറ്റില്‍ ബാക്കിയുള്ള പണം റയില്‍വെ വികസനത്തിനാണ് പ്രധാനമായും ഉപയോഗപ്പെടുത്തുക. കൂടാതെ സബ്‌സിഡികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇന്‍ഷൂറന്‍സ് പദ്ധതികള്‍ക്കും ഇതില്‍ നിന്ന് പണം കണ്ടെത്തും.

Top