വനിതാ ശാക്തീകരണത്തിനും തീരദേശത്തിനും മുന്‍തൂക്കം: വര്‍ഗ്ഗീയത ചെറുത്ത കോട്ടയാണ് കേരളമെന്ന് സംസ്ഥാന ബജറ്റ് പ്രസംഗത്തില്‍ മന്ത്രി

തിരുവനന്തപുരം: തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചും ആരോഗ്യമേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടും പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്. വനിതകളുടെ ക്ഷേമത്തിനായി 1267 കോടി നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീകളുടെ ക്ഷേമത്തിനായി നീക്കിവെച്ചിരുന്ന പദ്ധതി വിഹിതം വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ 11.5 ശതമാനം ആയിരുന്നത് 14.6 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികള്‍ക്കായി 50കോടി രൂപ വകയിരുത്തും. ലിംഗനീതി യാഥാര്‍ഥ്യമാക്കുന്നതിനായി വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വലിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി ആവിഷ്‌കരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരദേശ മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. സാമ്പത്തികനേട്ടങ്ങളില്‍ കേരളം നമ്പര്‍ വണ്‍ ആണെന്ന് ധനമന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികള്‍ക്ക് മാതൃകയാണ് ഓഖി ദുരന്തം. വര്‍ഗീയതയ്ക്കു മുന്നില്‍ അഭേദ്യമായ കോട്ടയാണ് കേരളമെന്നും ധനമന്ത്രി വ്യക്തമാക്കി.
കേരള ബജറ്റ് തല്‍സമയം

എല്ലാ ജില്ലാ ആശുപത്രികളിലും ഹൃദയാരോഗ്യ ചികില്‍സാ വിഭാഗം ഉറപ്പാക്കും.താലൂക്ക് ആശുപത്രികളില്‍ ട്രോമ കെയര്‍

എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വിഭാഗം ഏര്‍പ്പെടുത്തും.

മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും.

തീരദേശഗ്രാമങ്ങളില്‍ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തും

മല്‍സ്യമേഖലയുടെ മൊത്തം അടങ്കല്‍ 600 കോടി

മല്‍സ്യമേഖലയുടെ മൊത്തം അടങ്കല്‍ 600 കോടി.

കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപം.

മല്‍സ്യബന്ധന തുറമുഖ വികസനത്തിന് 584 കോടി വായ്പയെടുക്കും

തീരദേശത്തെ വികസനപദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപ വകയിരുത്തി.

എല്ലാ തീരദേശസ്‌കൂളുകളും നവീകരണപട്ടികയില്‍.

ഓഖി ദുരന്തത്തില്‍ പുരുഷന്മാര്‍ മരിച്ച കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകളെ പ്രകീര്‍ത്തിച്ച് ധനമന്ത്രി

Top